ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും ഓപ്പണർ ശിഖർ ധവൻ കളിക്കില്ല. ധവന് പകരക്കാരനായി മയങ്ക് അഗർവാള്‍ ടീമില്‍ ഇടം നേടി. 

Sheeba George | Updated: Dec 11, 2019, 06:33 PM IST
ഏകദിന ടീമില്‍ ഇടം നേടി മയങ്ക് അഗർവാള്‍, സഞ്ജു പുറത്ത്...

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്ക് ശേഷം ഏകദിന പരമ്പരയിലും ഓപ്പണർ ശിഖർ ധവൻ കളിക്കില്ല. ധവന് പകരക്കാരനായി മയങ്ക് അഗർവാള്‍ ടീമില്‍ ഇടം നേടി. 

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പരമ്പരയിലെ ഒന്നാം ഏകദിനം 15ന് ചെന്നൈയിൽ നടക്കും

പരിക്ക് മൂലം താരത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടി20യിൽ ധവന് പകരം കെഎൽ രാഹുലാണ് ഓപ്പണറായി ഇറങ്ങിയത്. ഏകദിനത്തിലും രാഹുൽ-രോഹിത് സഖ്യത്തിന് തന്നെയാണ് സാധ്യത.

എന്നാല്‍, ടി20 പരമ്പരയിൽ ധവന് പകരം സഞ്ജു സാംസണിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാല്‍, ആദ്യ രണ്ട് ടി20 മത്സരത്തിലും സഞ്ജുവിന് കളിയ്ക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. അവസാന നിര്‍ണ്ണായക മത്സരം ഇന്ന് മുംബൈയില്‍ നടക്കുമ്പോള്‍ സഞ്ജുവിന് കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച ഫോമിലാണ് കർണാടകക്കാരനായ മയങ്ക്. രോഹിതിനൊപ്പം ദക്ഷിണാഫ്രിക്കക്ക് എതിരെയും ബംഗ്ലാദേശിനെതിരെയും അദ്ദേഹമാണ് ഓപ്പണറായി ഇറങ്ങിയത്. ടെസ്റ്റിൽ ഈ വർഷം ഇന്ത്യയുടെ ടോപ് സ്കോററായ മയങ്ക് രണ്ട് ഡബിൾ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

മൂന്ന് മത്സരങ്ങളാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലുള്ളത്. ഡിസംബർ 15ന് ചെന്നൈയിലാണ് ആദ്യ ഏകദിനം. വിശാഖപട്ടണത്തും കട്ടക്കിലും രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും.

ടീം ഇന്ത്യ: -
വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), മയങ്ക് അഗർവാൾ, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, കേദാർ ജാദവ്, രവീന്ദ്ര ജഡേജ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ദീപക് ചഹാർ, മുഹമ്മദ് ഷാമി, ഭുവനേശ്വർ കുമാർ.