Tech Mahindra Global Chess League: ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ്; സീസൺ 3 ആരംഭിച്ചു

Tech Mahindra Global Chess League Season 3: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പുകളിൽ ഒന്നായ ഗ്ലോബൽ ചെസ് ലീഗ് പുതിയ, ആകർഷകമായ ഫോർമാറ്റിലാണ് സംഘടിപ്പിക്കുന്നതെന്ന് ഫിഡേ പ്രസിഡന്റ് ആർക്കഡി ദ്വോർക്കോവിച്ച് പറഞ്ഞു.

Written by - Roniya Baby | Last Updated : Dec 15, 2025, 12:12 PM IST
  • 34 മത്സരങ്ങളുള്ള ചാമ്പ്യൻഷിപ്പിൽ ആറ് ടീമുകൾ പരസ്പരം ഏറ്റുമുട്ടും
  • ഡിസംബർ 23നാണ് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം
Tech Mahindra Global Chess League: ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ്; സീസൺ 3 ആരംഭിച്ചു

ടെക് മഹീന്ദ്രയും ഫിഡേയും ചേർന്ന് സംഘടിപ്പിക്കുന്ന ഗ്ലോബൽ ചെസ് ലീഗ് (GCL) സീസൺ 3ന് മുംബൈയിൽ  തുടക്കമായി. മുംബൈ റോയൽ ഓപ്പറ ഹൗസിൽ നടന്ന ഉദ്ഘാടനചടങ്ങിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര, ഫിഡേ പ്രസിഡന്റ് ആർക്കഡി ദ്വോർക്കോവിച്ച്, ചെസ് ലോകത്തെ അതികായരായ വിശ്വനാഥൻ ആനന്ദ്, അർജുൻ എറിഗൈസി, ആർ പ്രഗ്നനന്ദ, ഹാരികാ ഡ്രോണമല്ലി, വൊലോദാർ മുർസിൻ, ആലിറേസാ ഫിറോസ്‌ജ ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ് ചെയർമാൻ പീയുഷ് ദൂബേ, ടെക് മഹീന്ദ്ര ഗ്ലോബൽ ചെസ് ലീഗ് കമ്മീഷണർ ഗൗരവ് റാക്ഷിത് തുടങ്ങിയവർ പങ്കെടുത്തു. 

Add Zee News as a Preferred Source

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പുകളിൽ ഒന്നായ ഗ്ലോബൽ ചെസ് ലീഗ് പുതിയ, ആകർഷകമായ ഫോർമാറ്റിലാണ് സംഘടിപ്പിക്കുന്നതെന്ന് ഫിഡേ പ്രസിഡന്റ് ആർക്കഡി ദ്വോർക്കോവിച്ച് പറഞ്ഞു.  ലോകത്തിലെ ഏറ്റവും മികച്ച കളിക്കാർ അടുത്ത പത്തു ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 34 മത്സരങ്ങളുള്ള ചാമ്പ്യൻഷിപ്പിൽ ആറു ടീമുകൾ  പരസ്പരം ഏറ്റുമുട്ടും. ഡിസംബർ 23നാണ് ചാമ്പ്യൻഷിപ്പിന്റെ ഗ്രാൻഡ് ഫൈനൽ മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Roniya Baby

ജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.

...Read More

Trending News