ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മരിയ ഷറപ്പോവയ്ക്ക്

ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക്. ഷറപ്പോവ ഫൈനലില്‍ ബലാറസിന്‍റെ കൗമാര താരം ഐറീന സബലെന്‍കയെ തോല്‍പിച്ചു. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട മത്സരത്തില്‍ 7-5, 7-6 എന്ന സ്കോറിനായിരുന്നു ഷറപ്പോവയുടെ ജയം. രണ്ട് സെറ്റിലും 4-1ന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു ഷറപ്പോവ. പതിനഞ്ച് മാസത്തെ വിലക്ക് മാറിയതിന് ശേഷം ഷറപ്പോവ നേടുന്ന ആദ്യ കിരീടമാണിത്. കരിയറിലെ മുപ്പത്തിയാറാമത്തെ കിരീടം നേടിയ റഷ്യന്‍ സുന്ദരി 2015 മെയില്‍ ഇറ്റാലിയന്‍ ഓപ്പണു ശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. 

Last Updated : Oct 16, 2017, 02:50 PM IST
 ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മരിയ ഷറപ്പോവയ്ക്ക്

ഹോങ്കോംഗ്: ടിയാന്‍ജിന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം മുന്‍ ലോക ഒന്നാം നമ്പര്‍ താരം മരിയ ഷറപ്പോവയ്ക്ക്. ഷറപ്പോവ ഫൈനലില്‍ ബലാറസിന്‍റെ കൗമാര താരം ഐറീന സബലെന്‍കയെ തോല്‍പിച്ചു. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ട മത്സരത്തില്‍ 7-5, 7-6 എന്ന സ്കോറിനായിരുന്നു ഷറപ്പോവയുടെ ജയം. രണ്ട് സെറ്റിലും 4-1ന് പിന്നിട്ടുനിന്ന ശേഷം ശക്തമായി തിരിച്ചുവരികയായിരുന്നു ഷറപ്പോവ. പതിനഞ്ച് മാസത്തെ വിലക്ക് മാറിയതിന് ശേഷം ഷറപ്പോവ നേടുന്ന ആദ്യ കിരീടമാണിത്. കരിയറിലെ മുപ്പത്തിയാറാമത്തെ കിരീടം നേടിയ റഷ്യന്‍ സുന്ദരി 2015 മെയില്‍ ഇറ്റാലിയന്‍ ഓപ്പണു ശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയാണിത്. 

Trending News