ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ search ചെയ്യുന്ന പേര് ഏത്?

ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരക്കുന്നത് ആരുടെ പേരാണ്? ചോദ്യം ലളിതമാണ്, എന്നാല്‍ ഉത്തരം അതിശയിപ്പിക്കുന്നതാണ് എന്നുമാത്രം.   

Sheeba George | Updated: Nov 6, 2019, 07:43 PM IST
ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ search  ചെയ്യുന്ന പേര് ഏത്?

ലോകത്തെ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരക്കുന്നത് ആരുടെ പേരാണ്? ചോദ്യം ലളിതമാണ്, എന്നാല്‍ ഉത്തരം അതിശയിപ്പിക്കുന്നതാണ് എന്നുമാത്രം.   

ആരാധകരുടെ സെർച്ചിൽ ആദ്യ മൂന്ന് സ്ഥാനത്ത് വരുന്നത് ഇന്ത്യൻ താരങ്ങൾ തന്നെയാണ് എന്നതാണ് വസ്തുത. കൂടാതെ, ഈ വർഷം ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്തത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കുറിച്ചാണ് എന്നതും അഭിമാനകരമായ സംഗതിയാണ്

ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്യുന്ന ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിതന്നെ. തൊട്ടു പിന്നില്‍ രോഹിത് ശർമയും മഹേന്ദ്ര സിംഗ് ധോണിയുമുണ്ട്.
 
2019ൽ ഏറ്റവും കൂടുതല്‍ ആളുകള്‍  തിരഞ്ഞത് ടീം ഇന്ത്യയെയാണ്. 2018ൽ ക്രിക്കറ്റ് ആരാധകർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ടീം ഇംഗ്ലണ്ട് ആണ്. 2019ൽ ഇക്കാര്യത്തിൽ ഇന്ത്യൻ ടീം മുന്നിലെത്തി. വെസ്റ്റ് ഇൻഡീസാണ് രണ്ട് വർഷവും മൂന്നാം സ്ഥാനത്തുള്ള ടീം. 2018നേക്കാൾ ഒന്നര ഇരട്ടിയോളം മൊത്തത്തിൽ ഈ വർഷം സെർച്ച് കൂടിയിട്ടുണ്ട്.

ലോകത്ത് ക്രിക്കറ്റിന് ഏറ്റവും കൂടുതൽ ആരാധകരുള്ള രാജ്യമാണ് ഇന്ത്യ. ക്രിക്കറ്റ് ലോകത്ത് നിന്നുള്ള വരുമാനത്തിൽ ഏകദേശം 70% സംഭാവന ചെയ്യുന്നതും നമ്മുടെ രാജ്യത്ത് നിന്ന് തന്നെയാണ്. സ്വാഭാവികമായും ഇന്ത്യൻ ക്രിക്കറ്റർമാർക്ക് ഉള്ളത്ര ആരാധകർ ലോകത്ത് വേറൊരു ക്രിക്കറ്റ് താരത്തിനും ഉണ്ടാവില്ലെന്നും ഉറപ്പാണ്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബ്രാൻഡ് നെയിം ഏതാണ്? സംശയിക്കേണ്ട അത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി തന്നെയാണ്. 

സെംറഷ് (SEMrush.com) എന്ന ഓൺലൈൻ റിസർച്ച് പ്ലാറ്റ‍്‍ഫോമിന്‍റെ കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി മുതൽ സെപ്റ്റംബര്‍ വരെ ഓരോ മാസവും കുറഞ്ഞത് ശരാശരി 20 ലക്ഷം (രണ്ട് മില്യൺ) പേരാണ് വിരാട് കോഹ്‌ലിയെന്ന പേര് സെർച്ച് ചെയ്തിട്ടുള്ളത്.

കൂടാതെ, മുന്‍ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി, ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ എന്നിവരാണ് കോഹ്‌ലിക്ക് പിന്നിൽ തൊട്ടടുത്ത രണ്ട് സ്ഥാനങ്ങളിൽ ഉള്ളത്. കുറഞ്ഞത് പത്ത് ലക്ഷത്തിലധികം (ഒരു മില്യൺ) ഇവരും സെർച്ചിൽ വരുന്നുണ്ട് എന്നാണ് കണക്ക്.