സച്ചിന്‍റെ ഈ റെക്കോര്‍ഡ് ആരും തൊടില്ല!!

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ഇന്നുകാണുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

Last Updated : Aug 22, 2019, 06:43 PM IST
സച്ചിന്‍റെ ഈ റെക്കോര്‍ഡ് ആരും തൊടില്ല!!

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്രിക്കറ്റിലെ ഇന്നുകാണുന്ന ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. 

ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡും സച്ചിനില്‍ നിന്ന് കോഹ്‌ലി നേടിയെടുത്തേക്കാമെന്നും സെവാഗ് പറഞ്ഞു.

എന്നാല്‍, ഒരു കാര്യത്തില്‍ സച്ചിനെ പിന്തള്ളാന്‍ ആര്‍ക്കും കഴിയില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അത് മറ്റൊന്നുമല്ല, 200 ടെസ്റ്റ് മത്സരങ്ങളെന്ന സച്ചിന്‍റെ റെക്കോര്‍ഡ് ആണ് ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് സെവാഗ് അഭിപ്രായപ്പെട്ടത്.

 "200 ടെസ്റ്റ് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാനാവില്ല. കരിയറില്‍ 200 ടെസ്റ്റ് മത്സരത്തിനടുത്ത് വരെ ആരെങ്കിലും കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല", സെവാഗ് പറഞ്ഞു. 

നിലവില്‍ പല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ് വിരാട് കോഹ്‌ലി. 

കോഹ്‌ലിക്ക് മുന്നില്‍ തകര്‍ക്കപ്പെടാനുള്ള അടുത്ത റെക്കോര്‍ഡ്‌ ആസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടി൦ഗിന്‍റെ റെക്കോര്‍ഡാണ്. നായകനായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ കളിക്കാരില്‍ രണ്ടാം സ്ഥാനത്താണ് പോണ്ടി൦ഗ്. പോണ്ടി൦ഗിന്‍റെ പേരിലുള്ള 19 സെഞ്ച്വറികളുടെ റെക്കോര്‍ഡ്‌ ആണ് ഇനി കോഹ്‌ലിയ്ക്ക് സ്വന്തമാക്കേണ്ടത്. റെക്കോര്‍ഡിന് വളരെയടുത്താണ് കോഹ്‌ലിയുടെ സ്ഥാനം. 18 സെഞ്ച്വറിയുമായി റിക്കി പോണ്ടി൦ഗിന് തൊട്ടുപിന്നിലാണ് കോഹ്‌ലി.

അതുകൂടാതെ, നിലവില്‍ കോഹ്‌ലി നല്ല ഫോമിലാണ്. വിന്‍ഡീസിനെതിരായ പരമ്പരയില്‍തന്നെ കോഹ്‌ലി ഈ റെക്കോര്‍ഡ് മറികടക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയ സച്ചിന് പിന്നില്‍ നിലവില്‍ 43 സെഞ്ച്വറികളുമായി കോഹ്‌ലി തൊട്ടുപിറകിലുണ്ട്. ടെസ്റ്റില്‍ സച്ചിന്‍ 51 സെഞ്ച്വറി കുറിച്ചപ്പോള്‍ കോഹ്‌ലിയ്ക്ക് 25 സെഞ്ച്വറിയാണ് സ്വന്തം പേരിലുള്ളത്.

അതേസമയം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിത്തന്ന ധോണിയുടെ റെക്കോര്‍ഡ് മറികടക്കാനും കോഹ്‌ലിയ്ക്ക് സാധിക്കും. ധോണി 60 മത്സരങ്ങളില്‍ നിന്നായി 27 വിജയങ്ങളാണ് നേടിത്തന്നത്. കോഹ്‌ലിയാവട്ടെ 46 മത്സരങ്ങളില്‍ നിന്ന് 26 വിജയങ്ങളും. വിന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജയിച്ചാല്‍ ഈ പരമ്പരയില്‍ തന്നെ ധോണിയെ മറികടക്കാനാവും. 

 

Trending News