ടിന്‍റു ലൂക്കാ വിവാഹിതയായി

ചാവശ്ശേരിയിലെ കുളത്തിങ്കല്‍ ലീസിന്‍റെയും ലൂക്കയുടെയും മകളും കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി. 

Updated: Jan 12, 2020, 10:20 AM IST
ടിന്‍റു ലൂക്കാ വിവാഹിതയായി

ഇരിട്ടി: ചാവശ്ശേരിയിലെ കുളത്തിങ്കല്‍ ലീസിന്‍റെയും ലൂക്കയുടെയും മകളും കായിക താരം ടിന്‍റു ലൂക്ക വിവാഹിതായായി. 

എടൂരിലെ ചിറ്റേട്ട് സി.എം ജോസഫിന്‍റെയും റോസമ്മ ജോസഫിന്‍റെയും മകനും സ്‌പോര്‍ട്സ് കൗണ്‍സില്‍ കോച്ചു൦ മുന്‍ ട്രിപ്പിള്‍ ജമ്പ് താരവുമായ അനൂപ് ജോസഫാണ് വരന്‍. 

എടൂര്‍ സെയിന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ എടൂര്‍ ഫൊറോന വികാരി ഫാ. ആന്‍റണി മുതുകുന്നേലിന്‍റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു വിവാഹം. 

ടിന്‍റുവിന്‍റെ കോച്ച് പിടി ഉഷ, ഉഷയുടെ ഭര്‍ത്താവും കോച്ചുമായ ശ്രീനിവാസന്‍, മേഴ്സിക്കുട്ടന്‍, സംസ്ഥാന സ്‌പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് ഒ.കെ വിനീഷ്, സണ്ണി ജോസഫ് എംഎല്‍എ, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിന്റു. 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡായ 1:59.17 സെക്കന്റ് ടിന്‍റുവിന്‍റെ പേരിലാണ്. ഷൈനി വില്‍സന്റെ 1:59.85 സെക്കന്റ് എന്ന 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ടിന്റു മറികടന്നത്.

Tags: