അമ്മായി അമ്മയ്ക്കൊപ്പം കളി കാണുന്ന സാനിയയുടെ ഒരവസ്ഥ!!

ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് സാനിയയെ ആരാധകര്‍ വിമര്‍ശിക്കുന്നത്.

Last Updated : Jun 17, 2019, 06:15 PM IST
 അമ്മായി അമ്മയ്ക്കൊപ്പം കളി കാണുന്ന സാനിയയുടെ ഒരവസ്ഥ!!

മാഞ്ചസ്റ്റര്‍: കളിക്കളത്തിലും പുറത്തും ആരാധകരെ നേടിയെടുത്ത ഇന്ത്യയുടെ ടെന്നീസ് താരമാണ് സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങളാണ് താരം നേരിടാറുള്ളത്. 

പുല്‍വാമ-ബാലക്കോട്ട് ആക്രമണങ്ങളെ തുടര്‍ന്ന് സാനിയയ്ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യ-പാക്‌ ലോകകപ്പ്‌ മത്സരങ്ങളെ ചുറ്റിപ്പറ്റിയാണ് സാനിയയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

ട്രോളുകളിലൂടെയും മീമുകളിലൂടെയുമാണ് സാനിയയെ ആരാധകര്‍ വിമര്‍ശിക്കുന്നത്. ഷൊയ്ബിന്‍റെ മോശം പ്രകടനത്തിന് കുറ്റപ്പെടുത്തിയും ഇന്ത്യക്കാരി എന്ന നിലയിലുമാണ് സാനിയ ട്രോളുകള്‍ക്ക് ഇരയായിരിക്കുന്നത്. 

ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാകും സാനിയ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സാനിയയുടെ ഈ അവസ്ഥയെ പരിഹസിച്ചാണ് നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നത്. 

ഷൊയ്ബിന്‍റെ അമ്മയോടൊപ്പം കളി കാണുന്ന സാനിയുയടെ അവസ്ഥ എന്ന രീതിയിലും ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

മത്സരത്തിന്‍റെ തലേദിവസം മാഞ്ചസ്റ്ററിലെ ഷിഷ കഫേയില്‍ ഭക്ഷണം കഴിച്ച താരങ്ങള്‍ക്കെതിരെ ആക്രമണവുമായി പാക്കിസ്ഥാനി ആരാധകര്‍ രംഗത്തെത്തിയിരുന്നു.

ഇന്ത്യക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഷൊയ്ബ് മാലിക്ക് പുറത്തായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്.

More Stories

Trending News