viral video: പിറക്കാനിരിക്കുന്നത് ആണ്‍കുഞ്ഞ്; വെളിപ്പെടുത്തിയത്‌ ഫുട്‌ബോള്‍കൊണ്ട്

തനിക്കും ഭാര്യ എറിക്കയ്ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.   

Updated: Oct 10, 2018, 04:26 PM IST
viral video: പിറക്കാനിരിക്കുന്നത് ആണ്‍കുഞ്ഞ്; വെളിപ്പെടുത്തിയത്‌ ഫുട്‌ബോള്‍കൊണ്ട്

മാഡ്രിഡ്: റഷ്യന്‍ മണ്ണില്‍ മികച്ച പ്രകടനം കാഴചവെച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു സ്പാനിഷ്‌ ക്ലബ്‌ അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ഫ്രഞ്ച് സ്‌ട്രൈക്കറായ ആന്‍റ്റോയിന്‍ ഗ്രീസ്മാന്‍. താരത്തിന്‍റെ ക്ഷമാശീലവും വിനയവും റഷ്യന്‍ ലോകകപ്പ് സമയങ്ങളില്‍ ചര്‍ച്ചാ വിഷയമായിരുന്നു. എന്നാല്‍, താരത്തിനെ കുറിച്ച് മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

തനിക്കും ഭാര്യ എറിക്കയ്ക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തങ്ങള്‍ക്ക് ആണ്‍കുഞ്ഞ് പിറക്കുമെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. ജനിക്കുന്നത് ആണ്‍കുഞ്ഞാണെന്ന് അങ്ങ് പറയുകയല്ല താരം ചെയ്തത്. അതിന്‍റെ പിന്നിലും ഫുട്‌ബോളിനെയാണ് താരം കൂട്ടുപിടിച്ചത്.

വീടിന് പുറത്ത് ഒരുക്കിയ പ്രത്യേക സംവിധാനത്തിലൂടെയാണ് ഗ്രീസ്മാന്‍ തങ്ങള്‍ക്ക് ആണ്‍കുട്ടി ജനിക്കാന്‍ പോകുന്നുവെന്ന കാര്യം ലോകത്തോട് വിളിച്ചു പറഞ്ഞത്.  ബലൂണുകള്‍ കൊണ്ട് നീല, പിങ്ക് എന്നീ നിറത്തില്‍ രണ്ട് ചോദ്യ ചിഹ്നങ്ങള്‍ വീടിന് പുറത്ത് ഉണ്ടാക്കി വെച്ചിരുന്നു. നീല നിറം ആണ്‍കുഞ്ഞിനേയും പിങ്ക് നിറം പെണ്‍കുഞ്ഞിനേയും സൂചിപ്പിക്കുന്നതായിരുന്നു. ഇതിന്‍റെ നടുവിലായി ഒരു പെട്ടിയും അതിന് തൊട്ടുമുകളിലായി പന്തുകൊള്ളിക്കേണ്ട ലക്ഷ്യസ്ഥാനവും വെച്ചു.

പന്ത് കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും പെട്ടി തുറന്ന് നീല ബലൂണുകള്‍ പുറത്തേക്ക് പറന്നു വരുകയും ചെയ്തതോടെ ആണ്‍കുട്ടിയാണ് തങ്ങള്‍ക്ക് പിറക്കുന്നത് എന്ന്‍ ഗ്രീസ്മാന്‍ ലോകത്തോട് വിളിച്ചു പറഞ്ഞു. താരം ഇന്‍സ്റ്റാഗ്രാമില്‍ ഈ വീഡിയോ പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം വീഡിയോ ആരാധകര്‍ ഏറ്റെടുത്തു

വീഡിയോ കാണാം:

 

 
 
 
 

 
 
 
 
 
 
 
 
 

À très vite petit prince 

A post shared by Antoine Griezmann (@antogriezmann) on