പൗരത്വ ഭേദഗതി നിയമത്തില്‍ ആദ്യ പ്രതികരണ൦ നല്‍കി വിരാട് കൊഹ്‌ലി!!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ നടക്കവേ ഈ വിഷയത്തില്‍ ആദ്യമായി തന്‍റെ പ്രതികരണമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി!!

Last Updated : Jan 4, 2020, 06:23 PM IST
  • പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തനിക്ക് പൂര്‍ണമായ അറിവില്ലെന്നും അതുകൊണ്ട് ആ വിഷയത്തില്‍ താന്‍ സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നുമായിരുന്നു വിരാട് കൊഹ്‌ലിയുടെ പ്രതികരണ൦.
  • അസമില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ലെന്നും ഗുവാഹത്തി സുരക്ഷിതമാണെന്നും കൊഹ്‌ലി പറഞ്ഞു
പൗരത്വ ഭേദഗതി നിയമത്തില്‍ ആദ്യ പ്രതികരണ൦ നല്‍കി വിരാട് കൊഹ്‌ലി!!

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം ശക്തമായ പ്രതിഷേധങ്ങള്‍ നടക്കവേ ഈ വിഷയത്തില്‍ ആദ്യമായി തന്‍റെ പ്രതികരണമറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി!!

പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് തനിക്ക് പൂര്‍ണമായ അറിവില്ലെന്നും അതുകൊണ്ട് ആ വിഷയത്തില്‍ താന്‍ സംസാരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല എന്നുമായിരുന്നു വിരാട് കൊഹ്‌ലിയുടെ പ്രതികരണ൦.

'ഒരു കാര്യത്തെ കുറിച്ച് പൂര്‍ണമായ അറിവോട് കൂടിയാണ് സംസാരിക്കേണ്ടത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് അതിനെ കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. അത് ഉചിതവുമല്ല. ഈ വിഷയത്തില്‍ പ്രതികരിച്ച് വിവാദമുണ്ടാക്കാന്‍ താത്പര്യമില്ല', കൊഹ്‌ലി പറഞ്ഞു.  

ഞായറാഴ്ച ഗുവാഹത്തിയില്‍ ഇന്ത്യ-ശ്രീലങ്ക ഒന്നാം ട്വന്‍റി-20യ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൊഹ്‌ലി. 

അസമില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെന്ന് തോന്നുന്നില്ലെന്നും ഗുവാഹത്തി സുരക്ഷിതമാണെന്നും കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കനത്ത സുരക്ഷയിലാണ് മത്സരം നടക്കുകയെന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. മത്സരം നടക്കുന്ന ബര്‍സാപര സ്റ്റേഡിയത്തില്‍ പോസ്റ്ററും ബാനറും അനുവദിക്കില്ലെന്നും ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് മത്സരം നടക്കുക. 

Trending News