)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ റാഞ്ചി ഏകദിനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐസിസി ഏകദിന റാങ്കിംഗിൽ നേട്ടവുമായി വിരാട് കോലി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് വിരാട് കോലിയുടെ നേട്ടം.
റാഞ്ചിയിൽ നടന്ന മത്സരത്തിൽ 120 പന്തിൽ നിന്ന് 135 റൺസ് ആണ് കോലി നേടിയത്. ഈ ഇന്നിംഗ്സോടെ റാങ്കിങ്ങിൽ കോലി 751 റേറ്റിംഗ് പോയിന്റുമായി നാലാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ശുഭ്മാൻ ഗില്ലിന് 738 റേറ്റിംഗ് പോയിന്റാണുള്ളത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 57 റൺസ് നേടിയ രോഹിത് ശർമ്മയാണ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തിയിട്ടുള്ളത്. രോഹിത് ശർമ്മയ്ക്ക് 783 പോയിന്റുമാണുള്ളത്. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനം നിലനിർത്തിയത്. മിച്ചലിന് 766 റേറ്റിംഗ് പോയിന്റുണ്ട്, അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ ആണ് 764 റേറ്റിംഗ് പോയിന്റുമായി തൊട്ടുപിന്നിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.