ദില്ലി: രോഹിത് ശര്‍മയ്ക്ക് പിറകെ വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇസ്റ്റാഗ്രാമിലൂടെ ആണ് കോലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ കൂടിയായ വിരാട് കോലി, സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്‍ഗാമി എന്ന രീതിയില്‍ കൂടി വാഴ്ത്തപ്പെട്ട ആളാണ്.
123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 9,230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് കോലി. 30 സെഞ്ചുറികളും 31 അര്‍ദ്ധ സെഞ്ചുകളും ടെസ്റ്റില്‍ മാത്രമായി കോലിയുടെ അക്കൗണ്ടില്‍ ഉണ്ട്. 210 ഇന്നിങ്‌സുകളില്‍ 13 നോട്ടൗട്ടുകളും കോലിയ്ക്കുണ്ട്. 254 ആണ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 46.85 ആണ് ആവറേജ്.
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചനകള്‍ കഴിഞ്ഞ കുറച്ച് നാളുകളായി അന്തരീക്ഷത്തിലുണ്ട്. രോഹിത് ശര്‍മയുടെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനത്തോടെ ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോലിയെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബിസിസിഐയുടെ നേതൃത്വത്തില്‍ വലിയ ശ്രമങ്ങള്‍ നടന്നിരുന്നു എന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









