Viral Video: ''നമ്മുടെ സൈനികരുടെ നൃത്തം'' പങ്ക് വെച്ച് സെവാഗ്!

വെയിലിനെയും തണുപ്പിനെയും വക വയ്ക്കാതെ രാജ്യത്തെ കാക്കാന്‍ അതിര്‍ത്തിയില്‍ കാവലിരിക്കുന്നവരാണ് ഓരോ ഇന്ത്യന്‍ സൈനീകനും.

Last Updated : Nov 14, 2018, 10:27 AM IST
 Viral Video: ''നമ്മുടെ സൈനികരുടെ നൃത്തം'' പങ്ക് വെച്ച് സെവാഗ്!

വെയിലിനെയും തണുപ്പിനെയും വക വയ്ക്കാതെ രാജ്യത്തെ കാക്കാന്‍ അതിര്‍ത്തിയില്‍ കാവലിരിക്കുന്നവരാണ് ഓരോ ഇന്ത്യന്‍ സൈനീകനും.

ഇതിനിടയില്‍ വിശ്രമിക്കാന്‍ ഇടവേള ലഭിക്കുന്നത് തന്നെ വളരെ ചുരുക്കമാണ്. ജീവനും മരണത്തിനും ഇടയില്‍ രാജ്യത്തെ കാക്കുന്ന അവര്‍ക്ക് ആ ഇടവേളകള്‍ പലപ്പോഴും വേണ്ട വിധം ആസ്വദിക്കാനും കഴിഞ്ഞെന്ന് വരില്ല. 

എന്നാല്‍, അങ്ങനെ ലഭിച്ച ഒരു ഇടവേള സന്തോഷ പൂര്‍ണമാക്കി മാറ്റിയ ചില ജവാന്മാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. 

തണുത്തുറഞ്ഞ മഞ്ഞില്‍ നൃത്തം ചെയ്യുന്ന സൈനീകരുടെ വീഡിയോ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗാണ് പങ്ക് വെച്ചിരിക്കുന്നത്. 

സെവാഗ് തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. തണുത്തുറഞ്ഞ അതിര്‍ത്തിയില്‍ പട്ടാള ടാങ്കറുകള്‍ക്ക് സമീപം നൃത്തം വെയ്ക്കുകയാണ് മൂന്ന് സൈനികര്‍. 

കനത്ത മഞ്ഞുവീഴ്‌ചയ്ക്കിടയിലാണ് സൈനീകരുടെ ഈ നൃത്തമെന്നതാണ് ഏറ്റവും ശ്രദ്ധേയം.വീരുവിന്‍റെ മുന്‍ ട്വീറ്റുകള്‍ പോലെ തന്നെ ഈ  ട്വീറ്റും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

 

Trending News