video: വെല്ലിങ്‌ടണില്‍ ധോണി പുറത്തായത് അത്ഭുത പന്തില്‍

പരുക്ക് മാറി വെല്ലിങ്ടണില്‍ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ധോണിയെത്തി.

Last Updated : Feb 3, 2019, 03:14 PM IST
video: വെല്ലിങ്‌ടണില്‍ ധോണി പുറത്തായത് അത്ഭുത പന്തില്‍

പരിക്കുമൂലം ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ധോണി കളിച്ചിരുന്നില്ല. നായകന്‍ വിരാട് കോഹ്ലിയും മുന്‍ നായകന്‍ എംഎസ് ധോണിയുമില്ലാതെ ഇറങ്ങിയ ഇന്ത്യ 92 ന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് 212 പന്ത് ബാക്കി വച്ച് കിവിസ് കളി സ്വന്തമാക്കി. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്

പരുക്ക് മാറി വെല്ലിങ്ടണില്‍ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ ധോണിയെത്തി. എന്നാല്‍ ട്രെന്റ് ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ഇന്‍ സ്വിങറില്‍ മൈതാനം വിടാനായിരുന്നു ധോണിയുടെ വിധി.

 

 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 10ാം ഓവറിലെ മൂന്നാം പന്തിലാണ് ധോണിയുടെ വിക്കറ്റ് ബോള്‍ട്ട് തെറിപ്പിച്ചത്. മികച്ച ലെങ്തില്‍ പതിച്ച പന്ത് പേരുകേട്ട ഹിറ്ററായ ധോണിക്ക് ഒരവസരവും നല്‍കാതെ ബാറ്റിനും പാഡിനും ഇടയിലൂടെ വിക്കറ്റ് കൊയ്യുകയായിരുന്നു. 

പുറത്താകുമ്പോള്‍ ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് മുന്‍ നായകന് ഉണ്ടായിരുന്നത്. ഇതോടെ 18 റണ്‍സ് നാല് വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിടുകയും ചെയ്തു.

Trending News