close

News WrapGet Handpicked Stories from our editors directly to your mailbox

അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് എ.​ബി.​ഡി​ വി​ല്ല്യേ​ഴ്സ്

തു​ട​ർ​ച്ച​യാ​യി പി​ടി​കൂ​ടു​ന്ന പ​രി​ക്കാ​ണ് താ​ര​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന

Updated: May 23, 2018, 06:57 PM IST
അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞ് എ.​ബി.​ഡി​ വി​ല്ല്യേ​ഴ്സ്

പ്രി​ട്ടോ​റി​യ: അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം എ.​ബി.​ഡി​ വി​ല്ല്യേ​ഴ്സ്. ക്രിക്കറ്റ് ക​ളി​ച്ചു തു​ട​ങ്ങി​യ പ്രി​ട്ടോ​റി​യ​യി​ലെ ട​ക്സ് ക്രി​ക്ക​റ്റ് ക്ല​ബ്ബില്‍ വച്ചാണ് വിരമിക്കുന്നതായുള്ള തീരുമാനം അദ്ദേഹം ആരാധകരെ അറിയിച്ചത്. 

'14 സീ​സ​ണ്‍ മു​ന്പ് ഈ ​ഗ്രൗ​ണ്ടി​ൽ​നി​ന്നാ​ണ് ഞാ​ൻ ക​ളി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തേ​വേദി​യി​ൽ​നി​ന്നു​കൊ​ണ്ടു​ത​ന്നെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ക്കു​ന്നു,' വില്ല്യേഴ്സ് പറഞ്ഞു. 

വില്ല്യേഴ്സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. തു​ട​ർ​ച്ച​യാ​യി പി​ടി​കൂ​ടു​ന്ന പ​രി​ക്കാ​ണ് താ​ര​ത്തി​ന്‍റെ തി​ടു​ക്ക​ത്തി​ലു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന. ഐപിഎല്ലില്‍ വി​ല്ല്യേ​ഴ്സ് കളിച്ച ബാംഗ്ലൂര്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായിരുന്നു. 

'മ​റ്റു​ള്ള​വ​ർ​ക്കാ​യി ഒ​ഴി​ഞ്ഞു​കൊ​ടു​ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു. സ​ത്യ​സ​ന്ധ​മാ​യി പ​റ​യ​ട്ടെ, ഞാ​ൻ ക്ഷീ​ണി​ത​നാ​യി​രി​ക്കു​ന്നു. ഇ​ത് ക​ടു​ത്ത ഒ​രു തീ​രു​മാ​ന​മാ​ണ്,' വില്ല്യേഴ്സ് കൂട്ടിച്ചേര്‍ത്തു. 

മൈതാനത്ത് 360 ഡി​ഗ്രി​യി​ൽ ഷോ​ട്ടു​ക​ൾ ഉ​തി​ർ​ക്കാ​ൻ ക​ഴി​യു​ന്ന ബാ​റ്റ്സ്മാ​നാ​യി​രു​ന്നു ഡി​വി​ല്ല്യേ​ഴ്സ്. മിസ്റ്റര്‍ 360 എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം വിളിക്കുന്നത് പോലും. കരിയറില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴാണ് വില്ല്യേഴ്സിന്‍റെ വിരമിക്കല്‍ പ്രഖ്യാപനം. ഐ​സി​സി ഏ​ക​ദി​ന റാ​ങ്കിം​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തും ടെ​സ്റ്റി​ൽ ആ​റാ​മ​തു​മാ​ണ് താരത്തിന്‍റെ റാങ്കിംഗ്.

ഏ​ക​ദി​ന​ത്തി​ലെ വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യും വി​ല്ല്യേ​ഴ്സി​ന്‍റെ പേ​രി​ലാ​ണ്. 2015ൽ ​വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ 31 പ​ന്തി​ല്‍ മിന്നുന്ന വേഗത്തിലായിരുന്നു ആരാധകരെ ഞെട്ടിച്ച വില്ല്യേഴ്സിന്‍റെ പ്രകടനം.