ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് വിരാട് കോലി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ കോലിയുടെ പോസ്റ്റിലെ #269 ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
എന്താണ് വിരാട് കോലി കുറിച്ച #269?
വിരാട് കോലിയുടെ ഔദ്യോഗിക ടെസ്റ്റ് ക്യാപ്പ് നമ്പർ ആണ് 269 എന്നത്. 2011 ജൂണിൽ കിംഗ്സ്റ്റണിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് കോലി അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന 269-ാമത്തെ താരമാണ് വിരാട് കോലി. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതനുസരിച്ച് താരങ്ങൾക്ക് ഒരു ക്രമനമ്പർ ഉണ്ടാകും. കോലിയുടേത് 269ആണ്.
123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 9,230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട് കോലി. 30 സെഞ്ചുറികളും 31 അര്‍ദ്ധ സെഞ്ചുകളും ടെസ്റ്റില്‍ മാത്രമായി കോലിയുടെ അക്കൗണ്ടില്‍ ഉണ്ട്. 210 ഇന്നിങ്‌സുകളില്‍ 13 നോട്ടൗട്ടുകളും കോലിയ്ക്കുണ്ട്. 254 ആണ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 46.85 ആണ് ആവറേജ്.
കോലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം...
"ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ബാഗി ബ്ലൂ ധരിച്ചിട്ട് 14 വർഷമായി. സത്യം പറഞ്ഞാൽ, ഈ ഫോർമാറ്റ് എന്നെ കൊണ്ടുപോകുന്ന യാത്ര ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ല. അത് എന്നെ പരീക്ഷിച്ചു, എന്നെ രൂപപ്പെടുത്തി, ജീവിതകാലം മുഴുവൻ ഞാൻ കൂടെ കൂട്ടുന്ന പാഠങ്ങൾ എന്നെ പഠിപ്പിച്ചു.
വെള്ള കുപ്പായത്തിൽ കളിക്കുന്നതിൽ വ്യക്തിപരമായി ആഴത്തിലുറങ്ങുന്ന എന്തോ ഒന്നുണ്ട്. ശാന്തമായ മുഴക്കം, നീണ്ട ദിനങ്ങൾ, ആരും കാണാത്ത, എന്നാൽ എന്നും കൂടെയുണ്ടാകുന്ന ചെറിയ നിമിഷങ്ങൾ...
ഈ ഫോർമാറ്റിൽ നിന്ന് പടിയിറങ്ങുന്നത് എളുപ്പമുള്ള കാര്യമല്ല, പക്ഷേ അതാണ് ശരിയെന്ന് തോന്നുന്നു. എനിക്കുള്ളതെല്ലാം ഞാൻ ടെസ്റ്റ് ക്രിക്കറ്റിനായി നൽകിയിട്ടുണ്ട്. പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ അത് എനിക്ക് തിരികെയും നൽകി.
ഹൃദയം നിറഞ്ഞ നന്ദിയോടെയാണ് ഞാൻ നടന്നു നീങ്ങുന്നത്- ഈ കളിയോട്, കളിക്കളത്തിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരോടും, വഴിയിൽ എന്നെ കാണാൻ പ്രേരിപ്പിച്ച ഓരോരുത്തരോടും.
എന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലേക്ക് ഞാൻ എപ്പോഴും ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കും.
#269, സൈൻ ഓഫ്.
ഏറ്റവും പുതിയവാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.