വീഡിയോ: എവിടെ നിങ്ങളുടെ കോഹ്ലി? പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍

ലോര്‍ഡ്‌സ് എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍. 

Updated: Aug 6, 2018, 01:34 PM IST
വീഡിയോ: എവിടെ നിങ്ങളുടെ കോഹ്ലി? പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍

ലോര്‍ഡ്‌സ് എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍. 

ടെസ്റ്റിന് ശേഷം ഹോട്ടലിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ടീമിന്‍റെ ബസിന് മുന്നില്‍ നിന്നാണ് "എവിടെ പോയി നിങ്ങളുടെ കോഹ്ലി? ഞങ്ങള്‍ക്ക് ജയിംസ് ആന്‍ഡേഴ്‌സനുണ്ട്" എന്ന പാട്ടുപാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ കോഹ്ലിയെയും സംഘത്തെയും പരിഹസിച്ചത്. 

ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ്, കോഹ്ലിയെ പേടിക്കുന്നില്ലെന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുമെന്നൊക്കെ വീരവാദം മുഴക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍ രംഗത്ത് വന്നിരുന്നു. 

2014ലെ ഇംഗ്ലണ്ട് പര്യടനത്തിലേറ്റ പരിഹാസങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനായി ആദ്യ ടെസ്റ്റില്‍ ബാറ്റേന്തിയ കോഹ്ലിയുടെ പേരെടുത്ത് പറഞ്ഞാണ് ആരാധകര്‍ പരിഹസിച്ചത്. 

149 റണ്‍സെടുത്ത കോഹ്ലിയെ എഡ്ജ്ബാസ്റ്റണിലെ കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് പ്രോത്സാഹിപ്പിച്ചതെങ്കിലും 31 റണ്‍സിന് ഇംഗ്ലണ്ട് വിജയം കണ്ടപ്പോള്‍ ആരാധകര്‍ അതെല്ലാം മറന്നു. 

ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധ സെഞ്ച്വറിയും കോഹ്ലി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. 93 പന്തില്‍ നാല് ബൗണ്ടറികളോടെ 51 റണ്‍സെടുത്ത കൊഹ്ലിക്ക് മാത്രമാണ് കളിയില്‍ പിടിച്ചുനില്‍കാനായത്. 

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആഗസ്റ്റ് ഒമ്പതിന് ലോര്‍ഡ്‌സില്‍ നടക്കും. പരമ്പരയില്‍ 1-0ത്തിന് മുന്നില്‍ നില്‍കുന്ന ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനുള്ള ടീമിനെയും പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞു.