Who is RJ Mahvash: വിവാഹമോചന വാർത്തകൾക്കിടയിൽ ചാഹലിനൊപ്പം കണ്ട മിസ്റ്ററി ഗേൾ ആർജെ മഹാവേഷ് ആരാണ്?

ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിനിടെ പ്രശസ്ത സോഷ്യൽ മീഡിയ താരം ആർജെ മഹ്‌വാഷിനൊപ്പം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ വാർത്തകളിൽ ഇടം നേടുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 10, 2025, 10:44 PM IST
  • ന്യൂസിലൻഡിനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കി
  • അതിനിടയിൽ ചർച്ചയാകുന്നത് ഫൈനൽ മത്സരം നടന്നപ്പോൾ ഗ്യാലറിയിൽ ഇരുന്ന മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററാണ്
Who is RJ Mahvash: വിവാഹമോചന വാർത്തകൾക്കിടയിൽ ചാഹലിനൊപ്പം കണ്ട മിസ്റ്ററി ഗേൾ ആർജെ മഹാവേഷ് ആരാണ്?

ന്യൂസിലൻഡിനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയതിന്റെ ആവേശം രാജ്യത്തുടനീളം അലയടിക്കുകയാണ്. ക്രിക്കറ്റ് പ്രേമികളുടെ സംസാരത്തിൽ രോഹിത് ശർമ്മയും ശ്രേയസ് അയ്യരും വരുൺ ചക്രവർത്തിയും കുൽദീപ് യാദവുമെല്ലാമാണ് പ്രധാന താരങ്ങൾ. 

Add Zee News as a Preferred Source

Also Read: കിവികളെ പറത്തി ഇന്ത്യ; ചാമ്പ്യൻസ് ട്രോഫി ഉയർത്തി രോഹിത്തും സംഘവും

എന്നാൽ അതുക്കുംമേലെ ചർച്ചയാകുന്നത് ടീമിലില്ലായിരുന്ന ഫൈനൽ മത്സരം നടന്നപ്പോൾ ഗ്യാലറിയിൽ ഇരുന്ന മറ്റൊരു ഇന്ത്യൻ ക്രിക്കറ്ററാണ്. അതേ... ദുബായ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ ഗ്യാലറിയിൽ ഇരിക്കുന്നുണ്ടായിരുന്നു എന്നാൽ എല്ലാവരുടേയും ശ്രദ്ധ ചാഹലിനൊപ്പം ഇരുന്ന ആ യുവസുന്ദരിയിലായിരുന്നു.  ഇതോടെ സോഷ്യൽ മീഡിയയിൽ ആളുകൾ പരതിയത് ആരാണീ സുന്ദരി? എന്ന ചോദ്യമായിരുന്നു. 

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Mahvash (@rj.mahvash)

പൊതുവെ വിവാഹമോചന അഭ്യൂഹങ്ങളായിരുന്നു ചാഹലിനെ കുറിച്ച് വാർത്തകളിൽ നിറഞ്ഞിരുന്നതെങ്കിൽ നിലവിൽ ചാഹലിനൊപ്പം ഗ്യാലറിയിലുണ്ടായിരുന്ന യുവസുന്ദരിയെയാണ് സോഷ്യൽ മീഡിയ തിരയുന്നത്. ഇതോടെ യുസ്‌വേന്ദ്ര ചാഹൽ ആർജെ മഹാവേഷുമായി ഡേറ്റിംഗ് നടത്തുന്നുവെന്നാണ് സോഷ്യൽ മീഡിയയിലെ വാർത്ത. ആരാണീ ആർ ജെ മഹ്‌വാഷ്? അറിയാം...  

Also Read: ഹോളി മുതൽ ഈ രാശിക്കാരുടെ സമയം തെളിയും; ബാങ്ക് ബാലൻസ് വർദ്ധിക്കും ഒപ്പം പ്രമോഷനും!

യൂട്യൂബറും പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയയുമായ ആര്‍.ജെ. മഹ്‌വാഷിന്റെ യഥാര്‍ഥ പേര് മഹ്‌വാഷ് അമു എന്നാണ്. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്‌വാഷ് റേഡിയോ മിര്‍ച്ചി 98.3 എഫ്.എമ്മിലെ ആര്‍.ജെ കൂടിയാണ്.

കാഴ്ചക്കാര്‍ക്ക് സ്വന്തം ജീവിതവുമായി സാമ്യം തോന്നുന്ന തരത്തിലുള്ള വീഡിയോകളാണ് മഹ്‌വാഷ് യൂട്യൂബില്‍ പലപ്പോഴും പോസ്റ്റ് ചെയ്യാറുള്ളത്. ഒപ്പം സ്ത്രീകളെ സ്വയം ശാക്തീകരിക്കാന്‍ പ്രേരിപ്പിക്കുന്ന തരം വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. ബിഗ് ബോസ് 14 എഡിഷനിലേക്കും മഹ്‌വാഷിനെ വിളിച്ചിരുന്നു മാത്രമല്ല  ബോളിവുഡിലേക്കും ക്ഷണം ലഭിച്ചിരുന്നു. പക്ഷെ ഈ രണ്ട് ഓഫറുകളും മഹ്‌വാഷ് നിരസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. 

Also Read: ശിവ കൃപയാൽ ഇവരിന്ന് പൊളിക്കും, നിങ്ങളും ഉണ്ടോ?

ഇന്ത്യൻ ടീം സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും ഭാര്യ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിലാണ് ചാഹലുമായുള്ള ഡേറ്റിംഗ് നടക്കുന്നു എന്ന പേരിൽ ആർജെ മഹ്‌വാഷ് വാർത്തകളിൽ ഇടം നേടിയത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് ആർജെ മഹ്‌വാഷ് നേരത്തെ രംഗത്തെത്തിയിരുന്നു. മുംബൈയിലെ ഹോട്ടലിൽ ഇരുവരും ലഞ്ച് കഴിക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങൾ മഹ്‌വാഷ് ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.  ഇതോടെയാണ് ഇവർ തമ്മിൽ ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ഇതിന് പിന്നാലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഗ്യാലറിയിൽ ഇരുവരെയും ഒരുമിച്ചു കണ്ടതോടെ ആളുകൾ മഹ്‌വാഷ് ആരെന്ന് സോഷ്യൽ മീഡിയയിൽ തിരയാൻ തുടങ്ങി. ഇവിടെ നിന്നുള്ള വീഡിയോയും ചിത്രങ്ങളൂം മഹ്‌വാഷ് ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു.  വിവാഹമോചന അഭ്യൂഹങ്ങൾക്കിടയിലും ഇവരുടെ ഒരുമിച്ചുള്ള സാന്നിധ്യമാണ് കൂടുതൽ ചർച്ചകൾക്കിടയാക്കിയത്.      

യുസ്‌വേന്ദ്ര ചാഹൽ 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ടീമിൻ്റെ ഭാഗമായിരുന്നില്ലെങ്കിലും ഐപിഎൽ 2025 ൽ പഞ്ചാബ് കിംഗ്‌സിനായി കളിക്കും. 18 കോടി രൂപ നൽകിയാണ് പഞ്ചാബ് കിങ്‌സ് താരത്തെ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News