കോ​ഹ്‌​ലിയ്ക്ക് ഭീഷണിയായി രോഹിത് ശര്‍മ്മ!!

ലോകകപ്പ്‌, ലീഗ് മത്സരങ്ങള്‍ അവസാനിച്ച് സെമി ഫൈനലിലേയ്ക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ പോരാട്ടം!!

Last Updated : Jul 8, 2019, 06:56 PM IST
കോ​ഹ്‌​ലിയ്ക്ക് ഭീഷണിയായി രോഹിത് ശര്‍മ്മ!!

ലണ്ടന്‍: ലോകകപ്പ്‌, ലീഗ് മത്സരങ്ങള്‍ അവസാനിച്ച് സെമി ഫൈനലിലേയ്ക്ക് കടക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ പോരാട്ടം!!

ഏ​ക​ദി​ന റാ​ങ്കിം​ഗി​ലാണ് ഇ​ന്ത്യ​ന്‍ താരങ്ങള്‍ തമ്മില്‍ പോ​രാ​ട്ടം നടക്കുക!! ഇന്ത്യന്‍ നായകന്‍ വിരാട് കോ​ഹ്‌​ലിയ്ക്ക് ഭീഷണിയായി എത്തിയിരിക്കുന്നത് മറ്റാരുമല്ല ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ രോ​ഹി​ത് ശര്‍മ്മയാണ്. 

നിലയില്‍ ഏ​ക​ദി​ന റാ​ങ്കിം​ഗി​ല്‍ ഒന്നാമത് വി​രാ​ട് കോ​ഹ്‌​ലിയാണ്. എന്നാല്‍ കോ​ഹ്‌​ലിയുടെ ഒ​ന്നാം റാ​ങ്കി​നു ഭീ​ഷ​ണി​യു​യ​ര്‍​ത്തി തൊട്ടുപിന്നില്‍ രോ​ഹി​ത് ശര്‍മ്മയുണ്ട്. നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു നില്‍ക്കുന്ന കോ​ഹ്‌​ലിയ്ക്ക് 891 പോ​യി​ന്‍റാണ് ഉള്ളത്. എന്നാല്‍ തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള രോഹിതിന് 885 പോയിന്‍റുമാണ് ഉള്ളത്. 

ലോ​ക​ക​പ്പി​ലെ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണു രോ​ഹി​തി​ന് മി​ക​ച്ച പോ​യി​ന്‍റ് നിലയില്‍ മു​ന്നേ​റ്റം ന​ല്‍​കി​യ​ത്. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഇ​തു​വ​രെ 647 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത്, അ​ഞ്ചു ശ​ത​ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ല​വി​ലെ ഫോ​മി​ല്‍ ലോ​ക​ക​പ്പ് അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ രോ​ഹി​ത് ഒ​ന്നാം റാ​ങ്ക് കോ​ഹ്‌​ലിയില്‍നിന്നും കൈക്കലാക്കും എന്നുവേണം കരുതാന്‍.

അതേസമയം പാ​ക്കി​സ്ഥാ​ന്‍റെ ബാ​ബ​ര്‍ അ​സം നാ​ലു സ്ഥാ​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കെ​ത്തി. ഫാ​ഫ് ഡു ​പ്ലെ​സി (820), റോ​സ് ടെ​യ്ല​ര്‍ (813) ഡേ​വി​ഡ് വാ​ര്‍​ണ​ര്‍(803) എ​ന്നി​വ​രാ​ണു തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. 

ബൗ​ളിം​ഗ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ ജ​സ്പ്രീ​ത് ബും​റ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രും. 814 പോ​യി​ന്‍റാ​ണ് ബും​റ​യ്ക്കു​ള്ള​ത്. ട്രെ​ന്‍റ് ബോ​ള്‍​ട്ടും (758) പാ​റ്റ് ക​മ്മി​ന്‍​സും (698) ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്. മൂ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​രം റാ​ഷി​ദ് ഖാ​ന്‍ അ​ഞ്ചു സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ലോ​ക്കി ഫെ​ര്‍​ഗൂ​സ​ണ്‍ പ​ത്താം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍​ന്ന​പ്പോ​ള്‍ കു​ല്‍​ദീ​പ് യാ​ദ​വ് ആ​ദ്യ പ​ത്തി​ലെ ത​ന്‍റെ സ്ഥാ​നം നി​ല​നി​ര്‍​ത്തി.

ജൂലൈ 9നാണ് ഒന്നാം സെമി ഫൈനൽ നടക്കുക. ഓൾഡ് ട്രാഫോർഡില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേ നേരിടും. ജൂലൈ 11ന്നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. 

ഏകദേശം 40 ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ക്രിക്കറ്റ് മാമാങ്കം അതിന്‍റെ സമാപ്തിയിലേയ്ക്ക് അടുക്കുമ്പോള്‍ ആര് കപ്പ് നേടുമെന്ന ആകാംക്ഷയിലാണ് ലോകം. 
 

 

Trending News