ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ക്ക് ലോകകപ്പ്‌!!

ആവേശകരമായ ലോകകപ്പ് സെമി ഫൈനലിനോടടുക്കുമ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഉള്ളില്‍ ഒരേയൊരു ചോദ്യം മാത്രം. ഇത്തവണ കപ്പ് ആര് നേടും?

Last Updated : Jun 28, 2019, 04:01 PM IST
ഇന്ത്യയെ തോല്‍പ്പിക്കുന്നവര്‍ക്ക് ലോകകപ്പ്‌!!

മാഞ്ചസ്റ്റര്‍: ആവേശകരമായ ലോകകപ്പ് സെമി ഫൈനലിനോടടുക്കുമ്പോള്‍ എല്ലാ ക്രിക്കറ്റ് പ്രേമികളുടെയും ഉള്ളില്‍ ഒരേയൊരു ചോദ്യം മാത്രം. ഇത്തവണ കപ്പ് ആര് നേടും?

ലോകകപ്പിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ 34 മത്സരങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയ്ക്ക് മാത്രമേ സെമി ഫൈനലില്‍ ഇടം ഉറപ്പിക്കാനായുള്ളൂ. കളിച്ച 7 മത്സരങ്ങളില്‍ 6 എണ്ണത്തിലും വിജയിച്ചാണ് ഓസ്ട്രേലിയ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി നില്‍ക്കുന്നത്. 

എന്നാല്‍, ആവേശം നിറഞ്ഞ ഇന്ത്യ ഓസ്ട്രേലിയ മത്സരത്തില്‍ 36 റണ്‍സിന് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്ത ഇന്ത്യയ്ക്കെതിരെ നിശ്ചിത ഓവറില്‍ 316 റണ്‍സ് നേടാനേ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞുള്ളൂ. 

എന്നാല്‍ ഇതുവരെ 6 മത്സരങ്ങളില്‍ നിന്നായി 11 പോയിന്‍റ് നേടിയ ഇന്ത്യയാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാമന്‍. തൊട്ടുപിന്നില്‍ നേരിയ വ്യത്യാസത്തില്‍ ന്യൂസിലാന്‍ഡ്‌ 11 പോയിന്‍റ് നേടി ഇടം നേടുമ്പോള്‍ 7 മത്സരങ്ങളില്‍ നിന്നായി 8 പോയിന്‍റ് നേടി പട്ടികയില്‍ നാലാമനായി ഇംഗ്ലണ്ട് ഇടം പിടിച്ചിരിക്കുകയാണ്.

ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ ഇംഗ്ലണ്ടിന്‍റെ പേര് മുഖ്യമായും ഉയര്‍ന്നുകേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള 2 മത്സങ്ങളില്‍ ജീവന്‍ മരണ പോരാട്ടമാണ് ഇംഗ്ലണ്ടിന് കാഴ്ചവയ്ക്കേണ്ടത്. എന്നാല്‍, ഇനിയുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് നേരിടേണ്ടത് ഇന്ത്യയെയും ന്യൂസിലാന്‍ഡിനേയുമാണ് എന്നത് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സെമി ഫൈനല്‍ സാധ്യത ദുഷ്കരമാക്കുകയാണ്. 

എന്നാല്‍, ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനം കണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് പ്രധാന്യമേറുകയാണ്.
ഇപ്പോള്‍ ലോകകപ്പിലെ ഫേവറേറ്റ് ടീം ആതിഥേയരായ ഇംഗ്ലണ്ടല്ല, മറിച്ച് ഇന്ത്യയാണ്. ലോകകപ്പ് ക്രിക്കറ്റ് പാതി ദൂരം പിന്നിടുമ്പോള്‍ ഇന്ത്യയുടെ പ്രകടനം കണ്ട് ഇന്ത്യയുടെ ആരാധകരായി മാറിയിരിക്കുകയാണ് ഇംഗ്ലീഷ് കാണികള്‍ പോലും.

മുന്‍ ഇംഗ്ലണ്ട് നായകനും സോഷ്യല്‍ മീഡിയയില്‍ സജീവവുമായ മൈക്കല്‍ വോണ്‍ നടത്തിയ പ്രതികരണം ഇത് വ്യക്തമാക്കുന്നു.
ഇന്ത്യയെ തോല്‍പിക്കാന്‍ കഴിയുന്ന ടീമായിരിക്കും ലോകകപ്പ് നേടുക എന്നാണ്. അത്രത്തോളം കരുത്തരാണ് കൊഹ്‌ലിപ്പട എന്ന് ഇതിഹാസ താരം തുറന്നു സമ്മതിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ 125 റണ്‍സിന്‍റെ വമ്പന്‍ ജയം ഇന്ത്യ നേടിയതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്‍റെ പ്രതികരണം. 

എന്നാല്‍, ഇന്ത്യയുടെ വിജയത്തെ വോണ്‍ ഒരുതരത്തിലും അനുകൂലിക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്. തന്‍റെ ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുള്ള ഒരു "മൈന്‍ഡ് ഗെയിം" ആണ് അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന. കാരണം, സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള 2 മത്സങ്ങളില്‍ കനത്ത പോരാട്ടമാണ് ഇംഗ്ലണ്ടിന് കാഴ്ചവയ്ക്കേണ്ടത്. 
എന്നാല്‍, ഇനിയുള്ള മത്സരങ്ങളില്‍ ഇംഗ്ലണ്ടിന് നേരിടേണ്ടത് ഇന്ത്യയെയും ന്യൂസിലാന്‍ഡിനേയുമാണ് എന്നത് ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് സെമി ഫൈനല്‍ സാധ്യത ദുഷ്കരമാക്കുകയാണ്. അഥവാ ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തില്‍, ഇന്ത്യ വിജയം നേടിയാല്‍ സെമി ഫൈനലില്‍ ഇടം നേടുമോ എന്നറിയാന്‍ മറ്റ് ടീമുകളുടെ ഫലം കൂടി കാത്തിരിക്കേണ്ട അവസ്ഥയാണ് ഇംഗ്ലണ്ടിന് നേരിടേണ്ടിവരിക.

ഈ ലോകകപ്പില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് ഇന്ത്യ. ലോകകപ്പില്‍ മികച്ച പ്രകടനമാണ് കൊഹ്‌ലിയും സംഘവും കാഴ്‌ചവെക്കുന്നത്. ആറ് മത്സരങ്ങളില്‍ ഒരെണ്ണം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മറ്റ് അഞ്ചിലും വിജയിച്ചാണ് കൊഹ്‌ലിപ്പട മുന്നേറുന്നത്.

 

 

Trending News