close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ത്യ-പാക് മത്സരത്തിലും വില്ലനായി മഴ?

ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. 

Updated: Jun 14, 2019, 01:29 PM IST
 ഇന്ത്യ-പാക് മത്സരത്തിലും വില്ലനായി മഴ?

ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റില്‍ ഇപ്പോള്‍ കളിയുടെ ഗതി നിശ്ചയിക്കുന്നത്  മഴയാണ്.   

ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ന്യൂസ്‌ലാന്‍ഡ്‌ മത്സരവും മഴ മൂലം ഉപേക്ഷിച്ചതോടെ മഴ മുടക്കിയ മത്സരങ്ങളുടെ എണ്ണം നാലായി.  

ഇത്ര വലിയ ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ ക്രമീകരിക്കുമ്പോള്‍ കാലാവസ്ഥ കണക്കിലെടുക്കാത്ത അധികൃതരുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ആരാധകര്‍.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനും മഴ ഭീഷണിയുണ്ടോ എന്ന ചിന്തയിലാണ് ആരാധകരിപ്പോള്‍. 

ലോകകപ്പ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടക്കാനിരിക്കുന്നത്. 

എന്നാല്‍, മാഞ്ചസ്റ്ററിൽ നടക്കാൻ പോവുന്ന ഇന്ത്യ-പാക് മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് നിലവിലുള്ള റിപ്പോർട്ട്. അക്യുവെതർ റിപ്പോർട്ട് പ്രകാരം മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ മഴ പെയ്യില്ലെന്നാണ് റിപ്പോർട്ട്. 

ബിബിസിയുടെ കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതും മഴ പെയ്യാൻ സാധ്യതയില്ലെന്നാണ്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇംഗ്ലണ്ടിലെ കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാം. 

ഞായറാഴ്ചയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്.