ഇന്ത്യ-വിന്‍ഡീസ് ടി-20; തിരുവനന്തപുരത്ത് കളിക്കാന്‍ സഞ്ജു?

വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ ആദ്യ വിജയം ഇന്ത്യയ്ക്ക്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 

Updated: Dec 7, 2019, 11:25 AM IST
ഇന്ത്യ-വിന്‍ഡീസ് ടി-20; തിരുവനന്തപുരത്ത് കളിക്കാന്‍ സഞ്ജു?

വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 പരമ്പരയില്‍ ആദ്യ വിജയം ഇന്ത്യയ്ക്ക്. ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 

വിന്‍ഡീസ് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 

50 പന്തില്‍ നിന്ന് ആറു വീതം ബൗണ്ടറിയും സിക്‌സുമായി 94 റണ്‍സെടുത്ത് മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ വിരാട് കോലിയാണ് വിന്‍ഡീസിനെ നിഷ്പ്രഭമാക്കിയത്. 

ഇതോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ആദ്യ മത്സരത്തില്‍ അവസരം നഷ്ടപ്പെട്ട സഞ്ജുവിന് രണ്ടാം മത്സരത്തില്‍ അവസരം ലഭിക്കുമോ എന്നറിയാനാണ് കേരളാ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. 

ഡിസംബര്‍ എട്ടിന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ സഞ്ജുവിന് കളിക്കനായാല്‍ അത് താരത്തിനും ആരാധകര്‍ക്കും സ്വപ്ന സാക്ഷാത്കാരത്തിന്‍റെ ദിനമാകും. ഡിസംബര്‍ ആറു മുതല്‍ പതിനൊന്ന് വരെയാണ് വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ട്വന്‍റി-20 മത്സരങ്ങള്‍ നടക്കുക. 

നേരത്തെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടം ലഭിച്ചിരുന്നു. എന്നാല്‍, ഒരു മത്സരം പോലും താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യ പരമ്പര 2–1ന് സ്വന്തമാക്കിയിരുന്നു. 

ദേശീയ ടീമിൽ ഇടം കിട്ടിയ സഞ്ജുവിനെ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കാത്തതിനെതിരെ വലിയ രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നീട്, വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി-20 ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും  സഞ്ജുവിനെ പരിഗണിച്ചില്ല. 

എം.എസ്.കെ പ്രസാദിന്‍റെ നേതൃത്വത്തില്‍  നടന്ന അവസാന യോഗത്തിലാണ് സഞ്ജു പുറത്തായത്. പലതവണയായി മൂന്നു വട്ടം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജുവിന് ഇതുവരെ രാജ്യാന്തര തലത്തിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്.

2015ലാണ് സഞ്ജു ഇന്ത്യയ്ക്കുവേണ്ടി ട്വന്‍റി 20 മത്സരം കളിച്ചത്. ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരേ ഒരൊറ്റ മത്സരമാണ് സഞ്ജു ഇതുവരെ ഇന്ത്യയ്ക്കായി കളിച്ചത്.