വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ജപ്പാനെയും തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഫൈനലില്‍. ജപ്പാനെ 4-2 തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇ​ന്ത്യ​ക്കായി ഗു​ര്‍​ജി​ത് കൗ​ര്‍(7,9) രണ്ട് ഗോള്‍ നേടിയപ്പോള്‍ ന​വ​ജോത് കൗ​ര്‍(9), ലല്രെമ്സിയാമി(38) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളി.

Last Updated : Nov 3, 2017, 07:44 PM IST
വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​: ജപ്പാനെയും തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ജ​പ്പാ​ന്‍: വ​നി​താ ഏ​ഷ്യ ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ഫൈനലില്‍. ജപ്പാനെ 4-2 തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇ​ന്ത്യ​ക്കായി ഗു​ര്‍​ജി​ത് കൗ​ര്‍(7,9) രണ്ട് ഗോള്‍ നേടിയപ്പോള്‍ ന​വ​ജോത് കൗ​ര്‍(9), ലല്രെമ്സിയാമി(38) എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയാണ് ഇന്ത്യയുടെ എതിരാളി.

ഏ​ഷ്യ ക​പ്പ് ഹോ​ക്കിയില്‍ ഇത് നാലാമത്തെ വട്ടമാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്. 2004-ല്‍ കിരീടം ചൂടിയപ്പോള്‍ 1999ലും, 2009ലും റണ്ണേഴ്സ്-അപ്പായി. 2009-ലെ ഫൈനല്‍ മത്സരത്തില്‍ ചൈനയോട് 5-3ന് തോറ്റതിന് പ്രതികാരം ചെയ്യാനുള്ള സുവര്‍ണ്ണ അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്. പൂള്‍ എ മത്സരത്തില്‍ ചൈനയെ 4-1ന് തകര്‍ത്തത്തിന്‍റെ ആത്മവിശ്വാസവും കിരീടം നേടാന്‍ ഇന്ത്യക്ക് കൂട്ടാകും.

Trending News