പറന്ന് വരുന്ന പന്തെടുക്കാന്‍ പാഞ്ഞടുത്തു, പക്ഷേ...

കളിയ്ക്കിടയില്‍ ചിരി പടര്‍ത്തിയ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ എബോണി റെയ്ന്‍ഫോര്‍ഡ് ബ്രന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗിനിടെയാണ് സംഭവം. 

Updated: Aug 9, 2018, 03:52 PM IST
പറന്ന് വരുന്ന പന്തെടുക്കാന്‍ പാഞ്ഞടുത്തു, പക്ഷേ...

ലണ്ടന്‍: കളിയ്ക്കിടയില്‍ ചിരി പടര്‍ത്തിയ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ എബോണി റെയ്ന്‍ഫോര്‍ഡ് ബ്രന്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് സൂപ്പര്‍ ലീഗിനിടെയാണ് സംഭവം. 

ലീഗിലെ സറെ സ്റ്റാര്‍സ്- ലാന്‍സെഷയര്‍ മത്സരത്തിനിടെ സാറ ടെയ്‌ലര്‍ അടിച്ച പന്തെടുക്കാന്‍ പാഞ്ഞ് പോകുന്നിനിടെ തട്ടിത്തടഞ്ഞ് വീണതാണ് ചിരി പടര്‍ത്തിയത്. മലക്കം മറിഞ്ഞ് വീണെങ്കിലും പന്ത് എടുത്ത് തിരികെ നല്‍കാന്‍ താരം മറന്നില്ല. 

മുഖത്ത് വന്ന ചമ്മല്‍ മറയ്ക്കാന്‍ നന്നായി പാടുപ്പെട്ട എബോണി മുഖം പൊത്തി സമീപത്തെ ബോര്‍ഡിന് പിന്നിലേക്ക് മറഞ്ഞത് ഗ്യാലറിയിലും ഗ്രൌണ്ടിലും കൂടുതല്‍ ചിരി പടര്‍ത്തി. 

ഇംഗ്ലണ്ട് വനിതാ ടീമിനായി ക്രിക്കറ്റ് കളിച്ച ആദ്യ കറുത്ത വര്‍ഗക്കാരിയാണ് എബോണി. സറെ ക്രിക്കറ്റ് ക്ലബിന്‍റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു എബോണി. ഇപ്പോള്‍ മോട്ടിവേഷനല്‍ സ്പീക്കറായും എബോണി ജോലി ചെയ്യുന്നുണ്ട്. 

അതേസമയം, എല്ലാത്തിനും കാരണം ടെയ്‌ലറാണെന്നാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്. ഇംഗ്ലണ്ട് ആന്‍ഡ്‌ വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് എന്നാ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.