ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ഫൈനലില്‍

സിന്ധുവിന്‍റെ ചില പിഴവുകള്‍ തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും  പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയെക്കായില്ല.

Last Updated : Aug 24, 2019, 06:06 PM IST
ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ഫൈനലില്‍

ബാസല്‍: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ അഞ്ചാം മെഡലിനായി ഇന്ത്യന്‍ താരം പിവി സിന്ധു.

ചൈനീസ് താരവും നാലാം സീഡുമായ ചെന്‍ യു ഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഫൈനലില്‍ പ്രവേശിച്ച്ചിരിക്കുകയാണ് സിന്ധു. സ്‌കോര്‍: 21-7, 21-14.

ആദ്യ ഗെയിം അനായാസമായി തന്നെ സ്വന്തമാക്കിയ സിന്ധുവിനെതിരെ മികച്ച റാലികളോടെ രണ്ടാം ഗെയിമില്‍ തിരിച്ചുവരാന്‍ ഫെയെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

സിന്ധുവിന്‍റെ ചില പിഴവുകള്‍ തുടക്കത്തില്‍ മുതലെടുക്കാന്‍ കഴിഞ്ഞെങ്കിലും  പോരാട്ടവീര്യം അവസാന വരെ നിലനിര്‍ത്താന്‍ ഫെയെക്കായില്ല.

15 മിനിറ്റുകൊണ്ടാണ് 21-7ന് ആദ്യ ഗെയിം സിന്ധു സ്വന്തമാക്കിയത്. 40 മിനിറ്റ് നീണ്ട മത്സത്തിനൊടുവിലാണ് സിന്ധു ഫൈനല്‍ ഉറപ്പിച്ചത്.

തുടര്‍ച്ചയായി ഇത്  മൂന്നാം തവണയാണ് സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നത്. 2018 ലും 2017 ലും ഫൈനലിലെത്തിയ സിന്ധു ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. 

Trending News