close

News WrapGet Handpicked Stories from our editors directly to your mailbox

ലോകകപ്പ്‌ സെമി ഫൈനല്‍: തുടക്കം പാളി ഓസ്ട്രേലിയ!!

ലോകകപ്പ്‌ രണ്ടാം സെമിയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റി൦ഗ് തിരഞ്ഞെടുത്തു. എന്നാല്‍ സെമി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കും തുടക്കം പാളുന്നതയാണ് കാണുന്നത്.

Updated: Jul 11, 2019, 04:40 PM IST
ലോകകപ്പ്‌ സെമി ഫൈനല്‍: തുടക്കം പാളി ഓസ്ട്രേലിയ!!

ബെര്‍മി൦ഗ്ഹാം: ലോകകപ്പ്‌ രണ്ടാം സെമിയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റി൦ഗ് തിരഞ്ഞെടുത്തു. എന്നാല്‍ സെമി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കും തുടക്കം പാളുന്നതയാണ് കാണുന്നത്.

ആദ്യ 10 ഓവറില്‍ തന്നെ ഓസ്ട്രേലിയയ്ക്ക് വിലപ്പെട്ട 3 വിക്കറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 

ആദ്യ ഓവറില്‍ 4 റണ്‍സ് എടുത്ത് ഡേവിഡ്‌ വാര്‍ണര്‍ ഓസ്ട്രേലിയയ്ക്ക് നല്ല തുടക്കമാണ്‌ നല്‍കിയത്. എന്നാല്‍ രണ്ടാമത്തെ ഓവറിന്‍റെ തുടക്കത്തില്‍ തന്നെ ഓപ്പണറായ ആരോണ്‍ ഫിന്‍ച് പുറത്തായി. ഒപ്പം ഗംഭീര തുടക്കം തുടരാന്‍ ഡേവിഡ്‌ വാര്‍ണര്‍ ക്ക് കഴിഞ്ഞില്ല. 11 പന്തില്‍ നിന്നും 9 റണ്‍സ് എടുത്ത് ഡേവിഡ്‌ വാര്‍ണറും പുറത്തായി. 6.1 ഓവറില്‍ 
ഓസ്ട്രേലിയയുടെ മൂന്നാം വിക്കറ്റും നഷ്ടമായി.

12 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സ് ആണ് ഓസ്ട്രേലിയ നേടിയത്.  

ടീമില്‍ ചെറിയ മാറ്റവുമായാണ് ഇന്ന് ഓസ്ട്രേലിയ കളത്തിലിറങ്ങിയിരിക്കുന്നത്. ഉസ്മാന്‍ ഖവാജക്ക് പകരം പീറ്റര്‍ഹാന്‍ഡ്‌സ്‌കോമ്പ് ടീമില്‍ ഇടം നേടി. മോശം ഫോമാണ് ഖവാജയെ പുറത്തിരുത്താന്‍ കാരണം. അതേസമയം അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

പോയിന്‍റ് നിലയില്‍ രണ്ടാം സ്ഥാനക്കാരാണ് ഓസ്ട്രേലിയ. ലോകകപ്പിന്‍റെ ചരിത്രത്തില്‍ സെമി ഫൈനലില്‍ ഒരിക്കലും ഓസ്ട്രേലിയ പരാജയമറിഞ്ഞിട്ടില്ല. ഇത്തവണ കപ്പ് നേടി തങ്ങളുടെ വിജയ പട്ടിക അര ഡസന്‍ ആക്കി ഉയര്‍ത്തുക എന്നതാണ് ഓസ്ട്രേലിയ ലക്ഷ്യമിട്ടിരിക്കുന്നത്. 
 
എന്നാല്‍, ലീഗ് മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ പിന്നീടങ്ങോട്ട് വിജയത്തെ മാത്രം ആശ്ലേഷിക്കുകയായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യയെയും ന്യൂസിലാന്‍ഡിനെയും കീഴടക്കി രാജകീയമായാണ് ആതിഥേയർ സെമിയിൽ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ലോകകപ്പ് ആസന്നമായിരുന്ന വേളയില്‍തന്നെ ക്രിക്കറ്റ് നിരീക്ഷകരുടെയും വാതുവെപ്പുകാരുടെയും പ്രിയപ്പെട്ട ടീമായിരുന്നു ഇംഗ്ലണ്ട്. സമീപകാലത്ത് ഏകദിന ക്രിക്കറ്റില്‍ അവര്‍ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങളും ലോകകപ്പിനു ആതിഥ്യം വഹിക്കുന്നതെന്ന വസ്തുതയുമെല്ലാമാണ് ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത അവര്‍ക്ക് കല്‍പിച്ചു കൊടുതിരുന്നു. 

സെമി ഫൈനലില്‍നിന്നും പരാജയമറിയാതെ ജേതാക്കളാകുന്നത് ഒരു ശീലമാക്കിയിട്ടുള്ള ഓസ്ട്രേലിയയും, ക്രിക്കറ്റ് കണ്ടു പിടിച്ചവരെന്ന ഖ്യാതിയിലും ഇതുവരെ ഒരു ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ല എന്ന കുറവു നികത്താനിറങ്ങുന്ന ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം എന്തായാലും ആവേശം നിറഞ്ഞതാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

കൂടാതെ, ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും. ഇന്ത്യയെ സെമിയില്‍ തോല്‍പിച്ചാണ് ന്യൂസിലാന്‍ഡ് ഫൈനലിലെത്തിയത്.