close

News WrapGet Handpicked Stories from our editors directly to your mailbox

എയും ഐയും നീ തിന്നു!!

കൂളായ അച്ഛനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ താരമാണ് മകള്‍ സിവ ധോണിയും.

Sneha Aniyan | Updated: May 13, 2019, 11:35 AM IST
എയും ഐയും നീ തിന്നു!!

കൂളായ അച്ഛനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ താരമാണ് മകള്‍ സിവ ധോണിയും.

ഇടയ്ക്കിടക്ക് വീഡിയോകളിലൂടെ മാത്രം പ്രത്യക്ഷപ്പെടാറുള്ള സിവയ്ക്ക് മികച്ച സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കാറുള്ളത്.

മലയാള൦ പാട്ട് പാടി മലയാളികള്‍ക്കിടയിലും താരമായ സിവയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇത്തവണ പാട്ടും ഡാന്‍സുമൊന്നുമല്ല സിവയുടെ വിഷയം. ഹിന്ദി അക്ഷരമാലയാണ്!!

ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനെ  അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന സിവയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

 
 
 
 

 
 
 
 
 
 
 
 
 

Baby ziva with baby sitter @rishabpant 

A post shared by ZIVA SINGH DHONI (@zivasinghdhoni006) on

അക്ഷരമാല പറഞ്ഞ് പഠിപ്പിക്കുന്നതിനിടയില്‍ രണ്ടക്ഷരം വിട്ടുപോയ പന്തിനോട് 'എ, ഐ എവിടെ' എന്നാണ് സിവ ചോദിക്കുന്നത്.

അത് മേഡം പറഞ്ഞുതന്നില്ല എന്ന് ഋഷഭ് മറുപടിയും കൊടുക്കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ 'എ, ഐ..നീ തിന്നു' എന്നാണ് സിവ പറയുന്നത്.

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.