ഉത്തേജക മരുന്ന് വിവാദം: യൂസഫ് പത്താന് ബിസിസിഐ വിലക്ക്

ക്രിക്കറ്റ് താരം യൂസഫ് പത്താന് ബിസിസിഐ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ച് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. 

Last Updated : Jan 9, 2018, 03:05 PM IST
ഉത്തേജക മരുന്ന് വിവാദം: യൂസഫ് പത്താന് ബിസിസിഐ വിലക്ക്

മുംബൈ: ക്രിക്കറ്റ് താരം യൂസഫ് പത്താന് ബിസിസിഐ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ച് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്. 

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആഭ്യന്തര ടി ട്വന്റി മത്സരത്തിനിടയില്‍ പഠാന്‍ നല്‍കിയ മൂത്രസാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ടെര്‍ബ്യൂട്ടലൈന്‍ എന്ന മരുന്നിന്‍റെ അംശം കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇത് ഉത്തേജക മരുന്നല്ലെന്നും ശ്വാസനാളിയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന്‍ എടുത്ത ഇഞ്ചക്ഷന്‍ ആണെന്നും പത്താന്‍ ബി.സി.സി.ഐയെ അറിയിച്ചു. വിലക്കിനെ തുടര്‍ന്ന് ഏപ്രിലില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ മത്സരങ്ങളില്‍ കളിക്കാന്‍ യൂസഫ് പത്താന് കഴിഞ്ഞേക്കില്ല. 

More Stories

Trending News