''യുവി ആഗ്രഹിച്ചത് അതായിരുന്നു'' രോഹിത് ശര്‍മ!

രോഹിത് ശര്‍മ 2013 ല്‍ ഓസ്ത്രേലിയക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടി.

Updated: May 20, 2020, 04:16 PM IST
''യുവി ആഗ്രഹിച്ചത് അതായിരുന്നു'' രോഹിത് ശര്‍മ!

ന്യൂഡല്‍ഹി:രോഹിത് ശര്‍മ 2013 ല്‍ ഓസ്ത്രേലിയക്കെതിരെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇരട്ട സെഞ്ച്വറി നേടിക്കൊണ്ട് ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടി.

അന്ന് 209 റണ്‍സ് നേടിയ രോഹിത്, സച്ചിനും സെവാഗിനും ശേഷം ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമായി,

അന്ന് രോഹിത് ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ യുവരാജ് സിംഗ് ആഗ്രഹിച്ചത് വീരേന്ദര്‍ സേവാഗിന്‍റെ റെക്കോര്‍ഡ്‌ രോഹിത് തകര്‍ക്കണം എന്നായിരുന്നു.

209 ല്‍ പുറത്തായ രോഹിതിനോട് യുവി അതൃപ്തി പ്രകടമാക്കി,എന്നാല്‍ പിന്നീടാണ് അതൃപ്തിയുടെ കാരണം മനസിലായതെന്നും 
രോഹിത് പറയുന്നു.219 റണ്‍സ് നേടിയ സെവാഗിന്റെ റെക്കോര്‍ഡ്‌ തകര്‍ക്കാനുള്ള അവസരം താന്‍ പാഴാക്കിയതിലായിരുന്നു യുവിയുടെ 
നിരാശയെന്നും രോഹിത് പറയുന്നു.ഒരു ഓവര്‍ കൂടി ബാറ്റിംഗ് കിട്ടിയിരുന്നെങ്കില്‍ സെവാഗിന്റെ റെക്കോര്‍ഡ് തകര്‍ക്കാമായിരുന്നെന്നും യുവി 
രോഹിതിനോട് പറയുകയും ചെയ്തു.

Also Read:ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രണ്ടാഴ്ച്ചത്തെ ക്വാറന്‍റെയ്ന് ശേഷം പരിശീലനത്തിനിറങ്ങി!

ആര്‍ ആശ്വിനുമായി നടത്തിയ ഇന്‍സ്റ്റാഗ്രാം ലൈവ് ചാറ്റിലാണ് രോഹിത് ഇക്കാര്യമൊക്കെ ഓര്‍ത്തെടുത്തത്‌.

പിന്നീട് ഒരുവര്‍ഷം കഴിഞ്ഞ് ശ്രീലങ്കയ്ക്ക് എതിരെ 264 റണ്‍സ് നേടി രോഹിത് തന്നെ ആ റെക്കോര്‍ഡ്‌ തകര്‍ക്കുകയും ചെയ്തു.

അതിന് ശേഷം ഹിറ്റ്‌ മാന്‍ ഒരു ഡബിള്‍ സെഞ്ച്വറി കൂടി നേടി,അതും ശ്രീലങ്കയ്ക്ക് എതിരെയാണ്.പുറത്താകാതെ 208 റണ്‍സ് ആണ് അന്ന് സ്വന്തമാക്കിയത്.