യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക്?

ആരാധകര്‍ക്ക് ഏറെ സന്തോഷവും അതിലേറെ ആകാംക്ഷയും ഉളവാക്കിയ വാര്‍ത്തയായിരുന്നു ക്രിക്കറ്റ് താരം യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നുവെന്നത്...

Last Updated : Feb 20, 2020, 09:50 PM IST
യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക്?

മുംബൈ: ആരാധകര്‍ക്ക് ഏറെ സന്തോഷവും അതിലേറെ ആകാംക്ഷയും ഉളവാക്കിയ വാര്‍ത്തയായിരുന്നു ക്രിക്കറ്റ് താരം യുവരാജ് സിംഗ് അഭിനയ രംഗത്തേയ്ക്ക് കടക്കുന്നുവെന്നത്...

ഭാര്യ ഹാസന്‍ കീച്ചിനും, ഇളയ സഹോദരന്‍ സൊരാവാര്‍ സിംഗിനുമൊപ്പം യുവരാജ് വെബ്‌സീരീസില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സിനിമ മേഘലയില്‍ ഏറെ പിടിപാടുള്ളതും പ്രശസ്തനുമായ യുവരാജ് അഭിനയ രംഗത്തേയ്ക്ക് വരുന്നുവെന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയിരുന്നു...

എന്നാല്‍, ആരാധകരില്‍നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ ഈ വാര്‍ത്തയ്ക്കു വിശദീകരണവുമായി യുവരാജ് തന്നെ രംഗത്തെത്തിയിരിയ്ക്കുകയാണ്.

തന്‍റെ ഇളയ സഹോദരനാണ് വെബ്‌സീരിസില്‍ അഭിനയിക്കുന്നത് എന്ന് ട്വീറ്റിലൂടെ യുവരാജ് വ്യക്തമാക്കി. 'ഞാന്‍ വെബ്‌സീരിസിലൂടെ അഭിനയ രംഗത്തേക്ക് കടക്കുന്നു എന്ന വാര്‍ത്ത വസ്തുതാപരമായി തെറ്റാണ്. ഞാനല്ല എന്‍റെ സഹോദരനാണ് വെബ്‌സീരിസുമായി മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തില്‍ തെറ്റായി പ്രചരിയ്ക്കുന്ന മാധ്യമ വാര്‍ത്തകള്‍ മാധ്യമ സുഹൃത്തുക്കള്‍ തിരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', യുവരാജ് ട്വിറ്ററില്‍ കുറിച്ചു.

യഥാര്‍ത്ഥത്തില്‍ യുവരാജിന്‍റെ ഇളയ സഹോദരനും അമ്മയും ചേര്‍ന്നാണ് വെബ്‌സീരീസ് ഒരുക്കുന്നത്.

യുവരാജ് വെബ്‌സീരീസില്‍ വേഷമിടുന്നു എന്ന വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തരംഗമായി മാറിയിരുന്നു. ആരാധകര്‍ ഇതോടെ ഏറെ സന്തോഷത്തിലായി. എന്നാല്‍ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണവുമായി താരം രംഗത്തെത്തിയത്.

Trending News