Viral Video: കാറ് കഴുകാന്‍ ധോണിയെ സഹായിച്ച് സിവ!!

കൂളായ അച്ഛനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ താരമാണ് മകള്‍ സിവ ധോണിയും. 

Last Updated : Oct 25, 2019, 03:06 PM IST
Viral Video: കാറ് കഴുകാന്‍ ധോണിയെ സഹായിച്ച് സിവ!!

കൂളായ അച്ഛനെ പോലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ താരമാണ് മകള്‍ സിവ ധോണിയും. 

ഇടയ്ക്കിടക്ക് വീഡിയോകളിലൂടെ മാത്രം പ്രത്യക്ഷപ്പെടാറുള്ള സിവയ്ക്ക് മികച്ച സ്വീകാര്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കാറുള്ളത്.

മലയാള൦ പാട്ട് പാടി മലയാളികള്‍ക്കിടയിലും താരമായ സിവയുടെ പുതിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

ധോണി പുതിയതായി വാങ്ങിയ ഹമ്മര്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന സിവയുടെ വീഡിയോയാണ് വൈറലാകുന്നത്. 

'ചെറിയ സഹായങ്ങള്‍ എന്നും സന്തോഷം പകരുന്നതാണ്' എന്ന അടിക്കുറിപ്പോടെ താരം തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

 

 
 
 
 

 
 
 
 
 
 
 
 
 

A little help always goes a long way specially when u realise it’s a big vehicle

A post shared by M S Dhoni (@mahi7781) on

 

കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സൈന്യത്തിനായി നിര്‍മിച്ച നിസാന്‍ ജൊങ്ക താരം സ്വന്തമാക്കിയ്. വാഹനങ്ങളോട് ഹരമുള്ള ധോണിക്ക് വാഹനങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. 

1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ജൊങ്കയാണ് ഇപ്പോള്‍ ധോണിയുടെ വാഹനശ്രേണിയിലെ പുതിയ താരം. 

പഞ്ചാബില്‍ നിന്നാണ് ധോണി ഈ സൈനിക വാഹനം സ്വന്തമാക്കിയത്. നിസാന്റെ ഇരുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ജൊങ്ക മോഡലാണിത്. 

ആര്‍മി ഗ്രീന്‍ കളറിലുള്ള ജൊങ്ക സ്വന്തം നാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്യുന്ന ധോനിയുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അടുത്തിടെ പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്‌ഹോക്ക് മോഡലും അദ്ദേഹം സ്വന്തമാക്കിയിരുന്നു. 

3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ജൊങ്കയ്ക്ക് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്‍.

Trending News