ചൈന സര്‍ക്കാരിന് അനുകൂലമായി പോസ്റ്റിട്ട 1.7 ലക്ഷം അക്കൗണ്ടുകള്‍ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ നിന്നും നീക്കം ചെയ്തു!
 
വ്യാഴാഴ്ചയാണ് ട്വിറ്ററില്‍ നിന്നും അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ചൈനീസ് സർക്കാരിനെ അനുകൂലിച്ച് വഞ്ചനാപരമായ വിവരണങ്ങൾ നല്‍കിയതിനാണ് അക്കൗണ്ടുകള്‍ നീക്കം ചെയ്തത്. ഹോങ്കോങ്ക് പ്രതിഷേധം, കൊറോണ വൈറസ് തുടങ്ങിയ വിഷയങ്ങളില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അനുകൂലിച്ചാണ് പോസ്റ്റുകള്‍ പങ്കുവച്ചിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററുമായി ചേര്‍ന്ന് പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ്‌ നടപടി. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അനുകൂലമായി ഭൗമരാഷ്ട്രീയ വിവരണങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ടുകളാണിതെന്നാണ് ട്വിറ്റര്‍ നല്‍കുന്ന വിശദീകരണം. 


കണക്കില്‍ പിഴച്ചു... തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങള്‍ ഏറെ


കൂടാതെ, ട്വിറ്ററിന്‍റെ നയങ്ങളെ ലംഘിച്ചു കൊണ്ടാണ് പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത് എന്നും ആരോപണം ഉണ്ട്. താൽക്കാലികമായി നിർത്തിവച്ച ഈ അക്കൗണ്ടുകളില്‍ പങ്കുവച്ചിരുന്ന ട്വീറ്റുകള്‍ പ്രധാനമായും ചൈനീസ് ഭാഷയിലാണെന്ന് ട്വിറ്റർ അറിയിച്ചു


ഇതേതുടര്‍ന്ന് ചൈനയില്‍ ട്വിറ്റര്‍ ഉപയോഗം തടഞ്ഞു വച്ചിരിക്കുകയാണ്. VPN കണക്ഷൻ ഉപയോഗിച്ച് മാത്രമേ സൈറ്റില്‍ പ്രവേശിക്കാനാകൂ. എന്നാല്‍, വിദേശത്ത് താമസിക്കുന്ന ചൈനീസ് പൗരന്മാരാണ് പ്രചരണത്തിന് പിന്നിലെന്നാണ് 


ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വിലയിരുത്തല്‍. തങ്ങളുടെ രാജ്യത്തെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനായാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു.


കൊറോണ കാലത്ത് എങ്ങനെ കെട്ടിപിടിക്കാം? വഴിയുണ്ട്....


ചൈനയ്ക്ക് അനുകൂലമായ പോസ്റ്റുകള്‍ ട്വീറ്റ് ചെയ്യാൻ ഉപയോഗിച്ച 23,750 അക്കൗണ്ടുകള്‍, അവയുടെ പ്രചരണം വ്യാപിപ്പിക്കാന്‍ റീട്വീറ്റുകള്‍ക്കായി ഉപയോഗിച്ച 1,50,000 അക്കൗണ്ടുകള്‍ എന്നിവ തിരിച്ചറിഞ്ഞതായി ട്വിറ്റർ അറിയിച്ചു.


23,750 അക്കൗണ്ടുകൾ 3,48,608 തവണ ട്വീറ്റ് ചെയ്തതായി സ്റ്റാൻഫോർഡിലെ ഗവേഷകർ പറയുന്നു. 2019 ഓഗസ്റ്റിൽ, ചൈനയില്‍ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ആയിരത്തോളം അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു.