വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം

ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും പാട്രിക് പറഞ്ഞു

Last Updated : Jun 17, 2018, 06:20 PM IST
വര്‍ഷാവസാനത്തോടെ 5ജി വ്യാപകമാകും; നമ്മള്‍ ഇനിയും കാത്തിരിക്കണം

വര്‍ഷം അവസാനത്തോടെ 5ജി ടെക്നോളജിയില്‍ ടെലികോം സേവനം വ്യാപകമാകുമെന്ന് സ്വീഡിഷ് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനിയായ എറിക്‌സണ്‍ സൂചിപ്പിച്ചു. 2023 ആകുമ്പോഴേക്കും മൊത്തം ഡാറ്റ ട്രാഫിക്കിന്‍റെ ഇരുപത് ശതമാനവും 5G ആയിരിക്കുമെന്ന് എറിക്‌സണ്‍ കമ്പനി മാര്‍ക്കറ്റിങ് തലവന്‍ പാട്രിക് സെര്‍വെല്‍ പറഞ്ഞു.

എന്നാല്‍ ഇന്ത്യയില്‍ 5G സേവനങ്ങള്‍ 2022ല്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും പാട്രിക് പറഞ്ഞു. അപ്പോഴേക്കും ഇന്ത്യയുടെ ഡാറ്റ ഉപഭോഗം നിലവിലുള്ളതിന്‍റെ അഞ്ചിരട്ടി വളരുമെന്നും അദ്ദേഹം വ്യക്തമാക്കി.

5G വരുന്നതിനോടൊപ്പം സാങ്കേതികമായ പലതരം മാറ്റങ്ങള്‍ ആവശ്യമാകുമെന്നും അവയ്‌ക്കെല്ലാം അതിന്റേതായ സമയമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോണിലെ സ്‌ക്രീന്‍ റെസൊല്യൂഷന്‍ തുടങ്ങി സ്പീഡ് നിര്‍ണ്ണയിക്കുന്ന പ്രോസസ്സറില്‍ വരെ മാറ്റങ്ങള്‍ അനിവാര്യമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Trending News