2.2 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; വമ്പിച്ച ഓഫറുമായി എയര്‍ടെല്‍

ഞെട്ടിക്കുന്ന ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ. 

Updated: Jun 11, 2018, 06:23 PM IST
2.2 രൂപയ്ക്ക് ഒരു ജിബി ഡേറ്റ; വമ്പിച്ച ഓഫറുമായി എയര്‍ടെല്‍

ഞെട്ടിക്കുന്ന ഓഫറുമായി രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെൽ. 

246 ജിബി ഡേറ്റയാണ് ഇനി മുതല്‍ 558 രൂപയുടെ റീചാര്‍ജില്‍ ഉപഭോക്താകള്‍ക്ക് ലഭ്യമാകുക. അതായത്, ഒരു ജിബി ഡേറ്റയ്ക്ക് 2.2 രൂപ. പ്രതിദിനം മൂന്നു ജിബി ഡേറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നീ സേവനങ്ങളും ഈ പ്ലാനില്‍ ലഭ്യമാണ്. 

അതേസമയം, 82 ദിവസത്തെ കാലാവധിയുള്ള ഈ പ്ലാന്‍ തിരഞ്ഞെടുത്ത കുറച്ചു പേർക്ക് മാത്രമാണ് എയർടെൽ ഓഫർ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ജിയോയുടെ ഓരോ ഡേറ്റാ പ്ലാനുകളെയും പ്രതിരോധിക്കാൻ വൻ ഓഫറുകളാണ് ഈയിടെയായി എയർടെൽ അവതരിപ്പിക്കുന്നത്. ജിയോയുടെ 509 രൂപ പ്ലാനിൽ 28 ദിവസത്തേക്ക് 112 ജിബി ഡേറ്റയാണ് നല്‍കുന്നത്. പ്രതിദിനം 4 ജിബി ഡേറ്റയ്ക്കൊപ്പം അണ്‍ലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ് എന്നിവയും നൽകുന്നുണ്ട്.

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡേറ്റ ലഭിക്കുമ്പോൾ റീചാർജ് നിരക്കുകളും കുത്തനെ ഉയരുമെന്നും അതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് എയര്‍ടെല്‍ കരുതുന്നത്. പ്രതിദിനം 1.4 ജിബി, 2 ജിബി, 3 ജിബി ഡേറ്റ ലഭ്യമാക്കുന്ന പ്ലാനുകൾ നേരത്തെ എയർടെൽ അവതരിപ്പിച്ചിരുന്നു.