5 ജി സേവനം; കൈകോർക്കാൻ എയർടെലും നോക്കിയയും ഒരുങ്ങുന്നു

5 ജി സേവനം ആദ്യം നടപ്പാക്കുന്നത് രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ്.  നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ തന്നെ 4ജിക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്.   

Last Updated : Apr 29, 2020, 06:04 PM IST
5 ജി സേവനം; കൈകോർക്കാൻ എയർടെലും നോക്കിയയും ഒരുങ്ങുന്നു

ന്യുഡൽഹി: 5 ജി സേവനം പ്രയോജനപ്പെടുത്തുന്നതിനായി എയർടെലും നോക്കിയയും കൈകോർക്കാൻ ഒരുങ്ങുന്നു.   ഇതിനായി ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. 

Also read: പ്രതിസന്ധികളിൽ തളരില്ല; 20 ദിവസത്തിനുള്ളിൽ മാരുതി നിർമ്മിച്ചത് 1500 വെന്റിലേറ്ററുകൾ 

5 ജി സേവനം ആദ്യം നടപ്പാക്കുന്നത് രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ്.  നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍ തന്നെ 4ജിക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. 

2022ഓടെ ഈ സര്‍ക്കിളുകളില്‍ മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 5ജി സേവനം നല്‍കാനാണ് കരാര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 

Also read: viral video: Lock down ലംഘിച്ച് വീട്ടിലെത്തിയ അതിഥിയുമായി പ്രവീണ 

കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ 2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് സൂചന.  ഇതിൽ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

Trending News