close

News WrapGet Handpicked Stories from our editors directly to your mailbox

ബാംഗ്ലൂര്‍ മെട്രോയുടെ പുതിയ കരാര്‍ അല്‍സ്റ്റോമിന്!!

ഒന്നാം ഘട്ടത്തിലെ SCADA സിസ്റ്റ൦ ഉള്‍പ്പടെയുള്ള ചില  പദ്ധതികള്‍ പുതിയ ഘടനയോടൊപ്പം സംയോജിപ്പിച്ചായിരിക്കും അല്‍സ്റ്റോ൦ ഇനി പ്രവര്‍ത്തിക്കുക. 

Updated: Feb 22, 2019, 01:24 PM IST
 ബാംഗ്ലൂര്‍ മെട്രോയുടെ പുതിയ കരാര്‍ അല്‍സ്റ്റോമിന്!!

ബാംഗ്ലൂര്‍ മെട്രോ വിപുലീകരിക്കുന്നതിന്‍റെ BMRCLന്‍റെ രണ്ടാം ഘട്ട  കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം സ്വന്തമാക്കി.  

33 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോയില്‍ വൈദ്യുത വിതരണം, ട്രാക്ഷൻ ഇലക്ട്രിഫിക്കേഷൻ എന്നിവ ലഭ്യമാക്കുകയെന്നാതാണ് കരാറില്‍ പറയുന്നത്. 

ഏകദേശം 71 മില്ല്യന്‍, അതായത് 580 കോടി ഇന്ത്യന്‍ രൂപയുടെ കരാറാണിത്.  ഇന്ത്യയില്‍ അല്‍സ്റ്റോ൦ ഏറ്റെടുക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ റയിൽ വൈദ്യുതീകരണ കരാറാണിത്.  

എളുപ്പത്തില്‍ മെട്രോയിലെത്തുക, റോഡിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുക എന്നിവയാണ് ബാംഗ്ലൂർ മെട്രോയുടെ നോര്‍ത്ത്-സൗത്ത്, ഈസ്റ്റ്-വെസ്റ്റ് വിപുലീകരണം ലക്ഷ്യമിടുന്നത്. 

തേര്‍ഡ്- റെയില്‍ ട്രാക്ഷൻ ഇലക്ട്രിഫിക്കേഷനായ 750V DCയുടെ ഉത്പാദനം, വിതരണം, സ്ഥാപനം, ടെസ്റ്റിംഗ്, പ്രവര്‍ത്തനം എന്നതാണ് കരാറിന്‍റെ പ്രധാന ലക്ഷ്യ൦. 

ഇതുകൂടാതെ, സബ്സ്റ്റേഷന്‍ സഹായിയായ 30 33kV/415Vയുടെ നിര്‍മ്മാണം, 26 33 കെ വി / 750 വി ഡിസി ട്രക്കഷൻ സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണം, 33kV കേബിൾ വിതരണ ശൃംഖലയുടെ വിപുലീകരണം എന്നിവയും കരാറിന്‍റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. 

ഒന്നാം ഘട്ടത്തിലെ SCADA സിസ്റ്റ൦ ഉള്‍പ്പടെയുള്ള ചില  പദ്ധതികള്‍ പുതിയ ഘടനയോടൊപ്പം സംയോജിപ്പിച്ചായിരിക്കും അല്‍സ്റ്റോ൦ ഇനി പ്രവര്‍ത്തിക്കുക. 

2019 അവസാനത്തോടെ ആദ്യത്തെ 6.5 കിലോമീറ്ററിന്‍റെ വിപുലീകരണം പൂര്‍ത്തിയാക്കും. ഇങ്ങനെ അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. 

BMRCL യുമായി 2009ല്‍ ആരംഭിച്ച ബന്ധമാണെന്നും അല്‍സ്റ്റോമിന് ഏറ്റവും നല്ല ആതിഥേയത്വം ലഭിച്ച നഗരങ്ങളില്‍ ഒന്നാണ് ബംഗ്ലൂരെന്നും അല്‍സ്റ്റോ൦ ഇന്ത്യയുടെ  എംഡി അലൈന്‍ സ്പോര്‍ പറഞ്ഞു. 

ഉപഭോക്താവിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനൊപ്പം തങ്ങളുടെ കഴിവുകള്‍ വിപുലീകരിക്കുന്നതിനുള്ള ഒരു അവസരമായും ഈ പദ്ധതി മാറും - അലൈന്‍ വ്യക്തമാക്കി.  

ഈ പദ്ധതി നടപ്പിലാകുന്നതോടെ എളുപ്പത്തില്‍ മെട്രോയിലെത്തുക, റോഡിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുക എന്നീ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് BMRCL എംഡി അജയ് സേത്ത് വ്യക്തമാക്കി. 

പനാമ, സിംഗപ്പൂര്‍, സിഡ്നി, സാവോപോളോ, ഷാങ്ഹായ്, ആംസ്റ്റര്‍ഡാം തുടങ്ങിയ നഗരങ്ങളിലായി 5,000 ലേറെ മെട്രോപോളിസ് ട്രെയിന്‍ സെറ്റുകളാണ് അല്‍സ്റ്റോമിന്‍റെതായി നിലവില്‍ ഓടുന്നത്. 

കേരളത്തിലെ കൊച്ചി മെട്രോക്കും ട്രെയിന്‍ സെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതും അല്‍സ്റ്റോമാണ്.