ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21 മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21ന് രാത്രി 12 മണിയ്ക്ക് ആരംഭിക്കും. 24 വരെയാണ് വില്‍പ്പന നടക്കുന്നതെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതല്‍ ഓഫറുകള്‍ ലഭ്യമായി തുടങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കി. 

Last Updated : Jan 15, 2018, 07:03 PM IST
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21 മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ജനുവരി 21ന് രാത്രി 12 മണിയ്ക്ക് ആരംഭിക്കും. 24 വരെയാണ് വില്‍പ്പന നടക്കുന്നതെന്ന് ആമസോണ്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതല്‍ ഓഫറുകള്‍ ലഭ്യമായി തുടങ്ങുമെന്ന് ആമസോണ്‍ വ്യക്തമാക്കി. 

മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപ വരെ തുകയുടെ പത്ത് ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇതോടൊപ്പം തന്നെ ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണെന്ന് ആമസോണ്‍ അറിയിച്ചു.

സ്മാര്‍ട്ട് ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. 

Honor 6X, Samsung On5 Pro, Moto G5s Plus, 10.or G, BlackBerry KeyOne, LG Q6, Lenovo K8 Note, Intex Cloud C1, Nubia M2, Google Pixel XL, Micromax Canvas Infintiy, InFocus Turbo 5 Plus എന്നീ സ്മാര്‍ട്ട്ഫോണുകള്‍ വന്‍ ഡിസ്കൗണ്ടില്‍ ലഭിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

Trending News