കടം വാങ്ങി മുങ്ങുന്നവരെ കുടുക്കാന്‍ ന്യൂ ജെന്‍ ഐഡിയ!!

പ​ണം​ ​നല്‍കാനുള്ള​ ​വ്യ​ക്തി​യെ​ക്കു​റി​ച്ചു​ള​ള​ ​ചി​ല​ ​വി​വ​ര​ങ്ങ​ള്‍​ ​ആ​പ്പി​ല്‍​ ​ന​ല്‍​കുമ്പോള്‍ അയാള്‍ എവിടെയുണ്ടെന്ന് ആപ് കാണിച്ച് തരും.

Last Updated : Feb 1, 2019, 05:33 PM IST
 കടം വാങ്ങി മുങ്ങുന്നവരെ കുടുക്കാന്‍ ന്യൂ ജെന്‍ ഐഡിയ!!

ബീ​ജിം​ഗ്:​ ​ കടം വാങ്ങി മുങ്ങുന്നവരെ കണ്ട് പിടിക്കാന്‍ ഇനി മാഷിയിട്ടൊന്നും നോക്കണ്ട. പകരം ഫോണില്‍ ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മാത്രം മതി.

ചൈ​ന​യി​ലെ​ ​അ​തി​പ്ര​ശ​സ്ത​​ ​മെ​സേ​ജിം​ഗ് ​പ്ലാ​റ്റ്‌​ഫോ​മാ​യ​ ​വീ​ചാ​റ്റി​ലൂ​ടെ​യാണ് ​ഈ​ ​ആ​പ് ​ഇ​ന്‍​സ്റ്റാ​ള്‍​ ​ചെ​യ്യേണ്ടത്.​ പ​ണം​ ​നല്‍കാനുള്ള​ ​വ്യ​ക്തി​യെ​ക്കു​റി​ച്ചു​ള​ള​ ​ചി​ല​ ​വിവര​ങ്ങ​ള്‍​ ​ആ​പ്പി​ല്‍​ ​ന​ല്‍​കുമ്പോള്‍ അയാള്‍ എവിടെയുണ്ടെന്ന് ആപ് കാണിച്ച് തരും.

ഇ​തി​നി​ടെ​ ​അ​യാ​ള്‍​ ​സ്ഥ​ലം​വി​ടാ​ന്‍​ ​ശ്ര​മി​ക്കു​ക​യാ​ണെ​ങ്കി​ല്‍​ ​അ​തും​ ​അ​റി​യാ​നൊ​ക്കും.​ എന്നാല്‍, അ​ഞ്ഞൂ​റു​മീ​റ്റ​റി​നും അപ്പുറമാണ് അയാളെങ്കില്‍ കൃ​ത്യ​മാ​യ​ ​വി​വ​ര​൦ ലഭിച്ചെന്ന് വരില്ല. 

പ​ണം​ ​ന​ല്‍​കാ​നു​ള്ള​ ​വ്യ​ക്തി​യു​ടെ​ ​പേ​ര്,​ ​ഫോ​ട്ടോ,​ ​തു​ട​ങ്ങി​യ​വ​ ​അപില്‍ നല്‍കാന്‍ കഴിയില്ല. എന്നാല്‍, അധികം വൈകാതെ ഈ സേവനവും ലഭ്യമാക്കുമെന്നാണ് സൂചന. 

ചൈ​ന​യി​ലെ​ ​ഹെ​ബെ​യ് ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് ​മാ​ത്ര​മാ​ണ് ​നി​ല​വി​ല്‍​ ​ഈ​ ​ആ​പ്പ് ഉപ​യോ​ഗി​ക്കാ​നാ​വു​ക.​ ​ചൈ​ന​യി​ലെ​ ​മ​റ്റു​ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും​ ​ആ​പ്പി​ന്‍റെ​ ​പ്ര​യോജനം ല​ഭി​ക്കാനു​ള്ള നടപടിക​ള്‍​ ​അ​ധി​കൃ​ത​ര്‍​ ​സ്വീ​ക​രി​ച്ചു ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

 

More Stories

Trending News