പണമിടപാടുകള്‍ നടത്താന്‍ ഗൂഗിളിന്‍റെ 'ടെസ്' ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും

Updated: Sep 16, 2017, 06:31 PM IST
പണമിടപാടുകള്‍ നടത്താന്‍ ഗൂഗിളിന്‍റെ 'ടെസ്' ആപ്പ് തിങ്കളാഴ്ച പുറത്തിറക്കും

ഓണ്‍ലൈന്‍ പണമിടപാടു രംഗത്തേയ്ക്ക് ടെക് ഭീമന്മാരായ ഗൂഗിളും എത്തുന്നു. ഗൂഗിളിന്റെ യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്ലിക്കേഷന്‍ 'ഗൂഗിള്‍ ടെസ്' (Google Tez) സെപ്റ്റംബര്‍ 18 ന് അവതരിപ്പിക്കും. ന്യൂഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇത് അവതരിപ്പിക്കുക.

ഓണ്‍ലൈന്‍ പണമിടപാട് രംഗത്തേയ്ക്ക് ഈ വര്‍ഷം വാട്സാപ്പ് ഇറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളും യുപിഐ ആപ്പ് സേവനവുമായി എത്തുന്നത്. .

നിലവില്‍ ഹൈക്ക് മെസഞ്ചറിലും വീചാറ്റിലും യുപിഐ പേമെന്റ് സൗകര്യം ലഭ്യമാണ്. പേടിഎം, മൊബിക്വിക്, പോലുള്ള പേയ്മെന്റ് ഓപ്ഷനുകളും ഗൂഗിളിന്‍റെ പുതിയ ആപ്ലിക്കേഷനില്‍ ഉണ്ടാവുമെന്നാണ് സൂചന.