ഓണ്‍ലൈനിലെ അപകടകാരികള്‍; ലിസ്റ്റില്‍ സണ്ണിയും സച്ചിനും ധോണിയും!!

പ്രമുഖ സുരക്ഷാ സോഫ്‍റ്റ്‍വെയര്‍ നിര്‍മാതാക്കളായ മക്കഫിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

Sneha Aniyan | Updated: Oct 25, 2019, 03:41 PM IST
 ഓണ്‍ലൈനിലെ അപകടകാരികള്‍; ലിസ്റ്റില്‍ സണ്ണിയും സച്ചിനും ധോണിയും!!

മുംബൈ: ഓണ്‍ലൈനില്‍ ചില പ്രമുഖരെ തിരയുമ്പോള്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണി, ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബോളിവുഡ് താരം സണ്ണി ലിയോണ്‍ എന്നിവരെ തിരയുമ്പോഴാണ് സൂക്ഷിക്കേണ്ടത്. 

പ്രമുഖ സുരക്ഷാ സോഫ്‍റ്റ്‍വെയര്‍ നിര്‍മാതാക്കളായ മക്കഫിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

ഓണ്‍ലൈന്‍ തട്ടിപ്പിനയി പ്രശസ്‍തരുടെ പേരുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

പട്ടികയിലുള്ള മറ്റു താരങ്ങളുടെ പേരുകളില്‍ ക്ലിക്ക് ചെയ്യുന്നത് സൂക്ഷിച്ച് വേണമെന്ന് മക്കഫി ഇന്ത്യയുടെ മാനേജി൦ഗ് ഡയറക്ടര്‍ വെങ്കട് കൃഷ്‍ണപുര്‍ പറഞ്ഞു.

ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്‍താല്‍ നിങ്ങളുടെ രഹസ്യ വിവരങ്ങളടക്കം ചോര്‍ത്തപ്പെടുമെന്ന് വെങ്കട് കൃഷ്‍ണപൂര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓണ്‍ലൈനിലെ അപകടകാരികളായ താരങ്ങളുടെ പട്ടികയില്‍ 
എംഎസ് ധോണിയാണ് ഒന്നാമതുള്ളത്. 

ധോണിക്ക് പിന്നാലെ സച്ചിന്‍ ടെണ്ടുല്‍ക്കറും ഓണ്‍ലൈനിലെ അപകടകാരികളുടെ പട്ടികയിലുണ്ട്. 

റിയാലിറ്റി ഷോ വിജയിയായ ടെലിവിഷന്‍ താരം ഗൗതം ഗുലാത്തിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. നാലാമതുള്ളത് ബോളിവുഡ് താരം സണ്ണി ലിയോണാണ്.

ബാഡ്‍മിന്‍റണ്‍ താരം പിവി സിന്ധു, ബോളിവുഡ് താരങ്ങളായ രാധികാ ആപ്‍തെ, ശ്രദ്ധ കപൂര്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.