close

News WrapGet Handpicked Stories from our editors directly to your mailbox

വിയ്യൂര്‍ ജയിലിലെ ബിരിയാണി ഓണ്‍ലൈനില്‍ സൂപ്പര്‍ ഹിറ്റ്

127 രൂപയാണ് വില. കുപ്പി വെള്ളം ഒഴിവാക്കിയാൽ 10 രൂപ കുറയും.

Updated: Jul 12, 2019, 05:41 PM IST
വിയ്യൂര്‍ ജയിലിലെ ബിരിയാണി ഓണ്‍ലൈനില്‍ സൂപ്പര്‍ ഹിറ്റ്

തൃശ്ശൂര്‍: വിയ്യൂര്‍ ജയിലിലെ ബിരിയാണി സദ്യയ്ക്ക് ഓണ്‍ലൈനില്‍ വന്‍ ഡിമാന്‍ഡ്. ഓൺലൈൻ ഭക്ഷണവിതരണ സൈറ്റിലൂടെയാണ‌് ഫ്രിഡം കോമ്പോ ലഞ്ച‌്‌ എന്ന ബിരിയാണി ലഭിക്കുക.

ഉദ്ഘാടനദിനം ജയിലുകാര്‍ ബിരിയാണിസദ്യയൊരുക്കിയത് 55 പേര്‍ക്കായിരുന്നു. പദ്ധതിയുടെ ഉദ‌്ഘാടനം ഭക്ഷ്യ സുരക്ഷ അസി. കമീഷണർ ജി ജയശ്രീയാണ് നിർവഹിച്ചത്.

ബിരിയാണി വാങ്ങാനെത്തിയ സ്വിഗി ഡെലിവറി ബോയ്ക്ക് പാക്കറ്റ് കൈമാറിയായിരുന്നു ഉദ‌്ഘാടനം.  

സെൻട്രൽ ജയിൽ സൂപ്രണ്ട‌് എൻ എസ‌് നിർമലാനന്ദൻ നായർ, ജോ. സൂപ്രണ്ട‌് കെ അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട‌് എം എം ഹാരീസ‌്, ഭക്ഷ്യസുരക്ഷ ഓഫീസർ രേഖ ‌എന്നിവർ ഉദ‌്ഘാടന ചടങ്ങില്‍ സംസാരിച്ചു.

ഉദ്ഘാടന ദിവസം 55 ബിരിയാണിയാണ് തയാറാക്കിയിരുന്നത്. 20 മിനിറ്റില്‍ ഇവ മുഴുവന്‍ വിറ്റഴിക്കുകയും ചെയ്തു. 

300 ഗ്രാം ബിരിയാണി, പൊരിച്ച ചിക്കൻ, മൂന്ന‌് ചപ്പാത്തി, ചിക്കൻ കറി, ഒരു ലിറ്റർ കുപ്പിവെള്ളം, ഒരു കപ്പ‌്കേക്ക‌്, സലാഡ‌്, അച്ചാർ, വാഴ–-നാക്കിലയും അടങ്ങുന്നതാണ് ബിരിയാണി കിറ്റ്. 

127 രൂപയാണ് വില. കുപ്പി വെള്ളം ഒഴിവാക്കിയാൽ 10 രൂപ കുറയും.

ഇവയെല്ലാം സ്വീഗി ഓൺലൈൻ ആപ്പിലൂടെ വീട്ടിലെത്തും. അടുത്ത ദിവസം മുതൽ കൂടുതൽ ബിരിയാണി തയ്യാറാക്കി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ‌് ജയിലധികൃതർ.

മായങ്ങളില്ലാതെ തയ്യാറാക്കിയ സുരക്ഷിത ഭക്ഷ്യ വിതരണോദ‌്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.