ആള് മാറി സ൦ഘികളെ.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച അനുപമ അല്ല!!

അനുപമമാരെ തമ്മില്‍ മാറിപ്പോയ 'കളക്ടര്‍ അനുപമ' സപ്പോര്‍ട്ടേഴ്സും ഈ കൂട്ടത്തിലുണ്ട്. 

Sneha Aniyan | Updated: Apr 8, 2019, 03:41 PM IST
ആള് മാറി സ൦ഘികളെ.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച അനുപമ അല്ല!!

യ്യപ്പന്‍റെ പേരുപറഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സുരേഷ് ഗോപിയ്ക്കെതിരെ നടപടിയെടുത്ത കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ ശരണം വിളികള്‍ മുഴക്കി  ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്. 

എന്നാല്‍, തൃശ്ശൂര്‍ കളക്ടര്‍ ടി.വി അനുപമയുടെ ഫേസ്ബുക്കാണെന്ന് തെറ്റിദ്ധരിച്ച് പ്രേമം ഫെയി൦ അനുപമ പരമേശ്വരന്‍റെ ഫേസ്ബുക്കില്‍ ശരണം വിളികള്‍ മുഴക്കുകയാണ് ചില ബിജെപി പ്രവര്‍ത്തകര്‍. 

'രാക്ഷസുഡു' എന്ന തെലുങ്ക് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ അനുപമ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്ററിന് താഴെയാണ് ശരണം വിളികള്‍ മുഴക്കി ബിജെപി പ്രവര്‍ത്തകര്‍ എത്തുന്നത്. 

എന്നാല്‍, അനുപമമാരെ തമ്മില്‍ മാറിപ്പോയ 'കളക്ടര്‍ അനുപമ' സപ്പോര്‍ട്ടേഴ്സും ഈ കൂട്ടത്തിലുണ്ട്. 

തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ത്രില്ലർ എന്ന അഭിപ്രായം സ്വന്തമാക്കിയ വിഷ്ണു വിശാൽ ചിത്രം 'രാക്ഷസ'‍ന്‍റെ തെലുങ്ക് റീമേക്കാണ് 'രാക്ഷസുഡു'.