ബ്ലാക്‌ബെറി കീ2 എല്‍ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു

4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഉള്ളത്.  

Updated: Oct 8, 2018, 05:09 PM IST
ബ്ലാക്‌ബെറി കീ2 എല്‍ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു

ബ്ലാക്‌ബെറി കീ2 എല്‍ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 12 മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. 29,990 രൂപയാണ് ഫോണിന് വില വരുന്നത്. 

1620×1080 പിക്‌സലില്‍ 4.5 എല്‍സിഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 636 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്‍റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 3,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി, 5 എംപി ഡ്യുവല്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്.