ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനം പിന്‍വലിച്ച് ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളില്‍ നല്‍കി വന്നിരുന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം ഫെബ്രുവരി 1 മുതല്‍ നിര്‍ത്തലാക്കുന്നു. 

Last Updated : Jan 17, 2018, 05:50 PM IST
ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സേവനം പിന്‍വലിച്ച് ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ ഞായറാഴ്ചകളില്‍ നല്‍കി വന്നിരുന്ന 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം ഫെബ്രുവരി 1 മുതല്‍ നിര്‍ത്തലാക്കുന്നു. ലാന്‍ഡ്‌ ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നത്. ജനുവരി ഒന്നിനു തന്നെ ഹിമാചൽ പ്രദേശ് സർക്കിളിലെ ഈ ഓഫർ ബിഎസ്എന്‍എല്‍ പിൻവലിച്ചിരുന്നു.

ഞായറാഴ്ചകളിൽ 24 മണിക്കൂർ സൗജന്യമായി വിളിക്കുന്ന കോള്‍ ഓഫര്‍ പിന്‍വലിക്കുമ്പോഴും രാത്രി 10.30 മുതൽ രാവിലെ ആറുവരെ രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാൻ സാധിക്കുന്ന നൈറ്റ്‌ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

Trending News