രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ പണിയെടുക്കൂ...

രാഷ്ട്രീയ തര്‍ക്കങ്ങള്‍, വാര്‍ത്തകളെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്നിവ ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

Last Updated : Aug 24, 2019, 04:05 PM IST
രാഷ്ട്രീയം ചര്‍ച്ച ചെയ്യാതെ പണിയെടുക്കൂ...

ന്യൂയോര്‍ക്ക്: അനാവശ്യമായ ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കി ജോലിയില്‍ ശ്രദ്ധിക്കാന്‍ തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി ഗൂഗിള്‍. 

തൊഴിലാളികള്‍ക്ക് നല്‍കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഗൂഗിള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ചയാണ് ഏകദേശം 100000ത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് ഗൂഗിള്‍ സര്‍ക്കുലര്‍ നല്‍കിയത്. 

തൊഴിലിടത്തില്‍ ജോലിക്കാരുടെ പ്രകടനം മോശമാകുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഗൂഗിളിന്‍റെ നടപടി.

രാഷ്ട്രീയ തര്‍ക്കങ്ങള്‍, വാര്‍ത്തകളെ സംബന്ധിച്ച ചര്‍ച്ചകള്‍ എന്നിവ ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ജോലി സമയത്തിന്‍റെ 20 ശതമാനം വ്യക്തിപരമായ പ്രൊകജ്ടുകള്‍ക്കും പുതിയ ആശയം കണ്ടെത്താനും തൊഴിലാളികള്‍ ഉപയോഗിക്കാനാണ് നീക്കം. 

കൃത്യമായി ജോലി ചെയ്യുക എന്നതാണ് തങ്ങളുടെ ആദ്യ പരിഗണനയെന്നും ജോലിയിതര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാല്ല തൊഴിലാളികളെ എടുത്തിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. 

ഭിന്നിപ്പിക്കുന്ന ചര്‍ച്ചകള്‍ ജോലി സമയത്ത് ഒഴിവാക്കണം. അല്ലെങ്കില്‍ ഗൂഗിളിന്‍റെ നയം ലംഘിക്കുന്ന സമീപനമായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Trending News