Lock Down;വാഹന മേഖല അതിജീവനത്തിലേക്ക്!

കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് വാഹന മേഖല വലിയ തകര്‍ച്ചയിലായിരുന്നു.

Last Updated : May 13, 2020, 01:51 PM IST
Lock Down;വാഹന മേഖല അതിജീവനത്തിലേക്ക്!

കൊറോണ വൈറസ്‌ വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ക്ഡൌണിനെ തുടര്‍ന്ന് വാഹന മേഖല വലിയ തകര്‍ച്ചയിലായിരുന്നു.

ലോക്ക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ വാഹന നിര്‍മ്മാണ ശാലകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.
വാഹന നിര്‍മ്മാതാക്കള്‍ അതിജീവനത്തിന്റെ പാതയില്‍ ആണെന്നാണ്‌ പുറത്ത് വരുന്ന കണക്കുകള്‍ നല്‍കുന്ന വിവരം.
മാരുതി ഗ്രീന്‍,ഓറഞ്ച് സോണുകളിലെ ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും തുറന്നിരുന്നു.
ഹരിയാനയിലെ മനെസറിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

ലോക്ക്ഡൌണിന് പിന്നാലെ മാരുതിയില്‍ നിന്ന് നിരത്തില്‍ എത്തിയത് 1600 വാഹനങ്ങള്‍ ആണ് നിരത്തിലെത്തിയത്,

ലോക്ക്ഡൌണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഷോറൂമുകള്‍ തുറന്നിരുന്നു,എന്നാല്‍ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള 
നടപടികളും ഷോറൂമുകളില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.

Also Read:ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 

അതേസമയം നേരത്തെ ബുക്കിംഗ് സ്വീകരിച്ച വാഹനങ്ങള്‍ മാരുതിയുടെ ഡീലര്‍മാര്‍ ഉപയോക്താക്കളുടെ വീടുകളില്‍ 
എത്തിക്കുകയായിരുന്നു എന്നാണ് വിവരം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഒരു ഷിഫ്റ്റില്‍ 
മാത്രമായി 75 ശതമാനം ജീവനക്കാരാണ് പ്ലാന്‍റില്‍ ജോലിചെയ്യുന്നത്.

വാഹന നിര്‍മാതാക്കളില്‍ നിന്ന് പുറത്ത് വരുന്ന വിവരങ്ങള്‍ വാഹന മേഖല അതിജീവനത്തിലേക്ക് വരുന്നു എന്ന് വ്യക്തമാക്കുന്നതാണ്.

Trending News