ചാണക കേക്ക് വില്‍പ്പനയ്ക്ക്; വില 600 മുതല്‍ 650 വരെ!!

ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും 'ചാണക കേക്ക്' വില്‍പ്പനയ്ക്ക്. ചാണകം ഉണക്കി കഷണമാക്കിയതിനു സൈറ്റുകള്‍ നല്‍കിയ പേരാണ് 'ചാണക കേക്ക്'.

Updated: May 16, 2019, 07:10 PM IST
ചാണക കേക്ക് വില്‍പ്പനയ്ക്ക്; വില 600 മുതല്‍ 650 വരെ!!

ഓണ്‍ലൈന്‍ ഷോപ്പി൦ഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ടിലും ആമസോണിലും 'ചാണക കേക്ക്' വില്‍പ്പനയ്ക്ക്. ചാണകം ഉണക്കി കഷണമാക്കിയതിനു സൈറ്റുകള്‍ നല്‍കിയ പേരാണ് 'ചാണക കേക്ക്'.

ഫ്‍ളിപ്‍കാര്‍ട്ടില്‍ 600 രൂപ വിലവരുന്ന 'ചാണക കേക്കു'കള്‍ക്ക് 649 രൂപയാണ് ആമസോണ്‍ ഈടാക്കുന്നത്. ഹിന്ദു ആചാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചാണക കേക്ക് എന്ന പേരിലാണ് വില്‍പ്പന. 

അലങ്കാരവസ്‍തു എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന 'ചാണക കേക്കു'കള്‍ക്ക് അത്യാവശ്യം റേറ്റി൦ഗുമുണ്ട്. 

നാട്ടിന്‍പുറത്ത് സുലഭമായ വസ്‍തുക്കള്‍ കൂടിയ വിലയ്‍ക്ക് ഷോപ്പി൦ഗ് വെബ്‍സൈറ്റുകളില്‍ വില്‍പ്പന നടത്തുന്നത് ഇതാദ്യമായല്ല. 

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന ചക്കക്കുരവും ആഞ്ഞിലിക്കുരുവും വമ്പന്‍ വിലയ്‍ക്ക് ഷോപ്പി൦ഗ് വെബ്‍സൈറ്റുകളില്‍ നിന്നും വിറ്റുപോയത് വാര്‍ത്തയായിരുന്നു.