close

News WrapGet Handpicked Stories from our editors directly to your mailbox

ദീപാവലി: ബിഗ് ബില്ല്യണ്‍ ഓഫര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട്

ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വില കിഴിവ് ലഭിക്കും.

Sneha Aniyan | Updated: Nov 2, 2018, 12:30 PM IST
ദീപാവലി: ബിഗ് ബില്ല്യണ്‍ ഓഫര്‍ നല്‍കി ഫ്ലിപ്കാര്‍ട്ട്

ദീപാവലിയോടനുബന്ധിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ 75% ഡിസ്‌കൗണ്ടോടെ സെയില്‍. ഫ്‌ളിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്സിന്‍റെ പശ്ചാത്തലത്തിലാണ്  ബിഗ് ബില്ല്യണ്‍ ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. 

ഇന്നലെ ആരംഭിച്ച സെയില്‍ നവംബര്‍ 6നാണ് അവസാനിക്കുന്നത്. വില്‍പന കാലയളവില്‍ മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ് എന്നിവയ്ക്ക് വില കിഴിവ് ലഭിക്കും. 

ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍ ഉല്‍പ്പനങ്ങള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് 75% വില കിഴിവ് ലഭിക്കും.

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇഎംഐ സൗകര്യം ഉപയോഗപ്പെടുത്താനാകും. ബേജാജ് ഫിന്‍സെര്‍വ് നല്‍കുന്ന നോ കോസ്റ്റ് ഇഎംഐയും സൗകര്യപ്പെടുത്താം. 

എസ്.ബി.ഐ കാര്‍ഡുടമകള്‍ക്കു 10 ശതമാനം ഡിസ്‌കൗണ്ടും, ഫോണ്‍ പേ വഴി പെയ്മെന്‍റ് നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. ഫോണ്‍ പേ ഈസി പെയ്മെന്‍റ് ഓപ്ഷന്‍സ്, കാര്‍ഡ്ലസ് ക്രെഡിറ്റ് ഫ്ലിപ്പ്കാര്‍ട്ട് പേയ് ലേറ്റര്‍ എന്നിവയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.