)
കാഷ്-ഓൺ-ഡെലിവറിക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ അധിക നിരക്ക് ഈടാക്കുന്നതിനെതിരെ നടപടി എടുത്ത് കേന്ദ്ര ഉപഭോക്ത കാര്യ മന്ത്രാലയം. നിരവധി ഉപഭോക്താക്കൾ നൽകിയ പരാതികളെ തുടർന്ന് അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി പ്രഹളാദ് ജോഷി അറിയിച്ചു. തൻ്റെ എക്സിലെ പോസ്റ്റിലൂടെയാണ് മന്ത്രി ഈ കാര്യം അറിയിച്ചത്.
"വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ഈ പ്ലാറ്റ്ഫോമുകൾ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യയിലെ വളർന്നുവരുന്ന ഇ-കൊമേഴ്സ് മേഖലയുടെ സുതാര്യത ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഉപഭോക്തൃ അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും" എന്ന് കേന്ദ്രമന്ത്രി എക്സിൽ കുറിച്ചു.
The Department of Consumer Affairs has received complaints against e-commerce platforms charging extra for Cash-on-Delivery, a practice classified as a dark pattern that misleads and exploits consumers.
— Pralhad Joshi (@JoshiPralhad) October 3, 2025
A detailed investigation has been initiated and steps are being taken to… https://t.co/gEf5WClXJX
ആമസോൺ, ഫ്ലിപ്കാർട്ട്, സൊമാറ്റോ,സ്വിഗ്ഗി, സെപ്റ്റോ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഓൺലൈനായി ഓർഡർ ചെയ്യുമ്പോൾ അടിസ്ഥാനരഹിതമായ ഫീസ് ഈടാക്കുന്നതായി പരാതിപ്പെട്ട് നൂറുകണക്കിന് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിൽ അനുഭവം പങ്കുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.