കുടിച്ച് കഴിഞ്ഞാല്‍ കഴിക്കാം!!!

എല്ലാത്തരം ചൂട്-തണുപ്പ് പാനീയങ്ങൾ, സൂപ്പുകൾ, മധുരപലഹാരങ്ങള്‍, തൈര്, ഡെസേര്‍ട്ട്സ് തുടങ്ങിയവ 'ഈറ്റ് കപ്പിൽ' ഉപയോഗിക്കാം. 

Last Updated : Oct 18, 2019, 02:30 PM IST
 കുടിച്ച് കഴിഞ്ഞാല്‍ കഴിക്കാം!!!

ഹൈദരാബാദ്: പരിസ്ഥിതി സൗഹാര്‍ദ വസ്തുക്കള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍  മുന്‍ഗണന. ഈ സാഹചര്യം കൂടുതല്‍ വിപുലമാക്കി വാര്‍ത്തകളില്‍ നിറയുകയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി. 

പാനീയങ്ങൾ കുടിച്ച ശേഷം കഴിച്ച് വിശപ്പുമാറ്റാവുന്ന ഭക്ഷ്യയോഗ്യമായ കപ്പുകള്‍ പുറത്തിറക്കിയാണ് കമ്പനി വാര്‍ത്തകളില്‍ നിറയുന്നത്. 

പ്ലാസ്റ്റിക് ഉത്പന്നങ്ങകൾ കാരണം വർധിച്ചു വരുന്ന പാരിസ്ഥിക പ്രശ്നങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഈറ്റ് കപ്പ്' എന്ന പേരില്‍ കപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ കപ്പ് കുതിരാതെ മൊരിഞ്ഞ രൂപത്തിൽ തന്നെ ഭക്ഷിക്കാവുന്നതാണ്.  

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

പ്ലാസ്റ്റിക്, പേപ്പ‍ര്‍ കപ്പുകൾ തുടങ്ങിയവയ്ക്ക് ബദലായി 'ഈറ്റ് കപ്പ്' ഉപയോഗിച്ചാല്‍ പ്രകൃതിയ്ക്കും ദോഷമില്ല, വിശപ്പും മാറും. 

ഇതിന് പുറമേ, പാരിസ്ഥിതിക ആഘാതങ്ങൾ, അന്തരീക്ഷത്തിലെ കാര്‍ബൺ ഡൈ ഓക്സൈഡിന്‍റ് അളവ് എന്നിവ കുറയ്ക്കാനും ഈ ചുവടുവെയ്പ്പ് സഹായിക്കുമെന്നും കമ്പനി സിഇഒ അശോക് കുമാര്‍ അറിയിച്ചു.

എല്ലാത്തരം ചൂട്-തണുപ്പ് പാനീയങ്ങൾ, സൂപ്പുകൾ, മധുരപലഹാരങ്ങള്‍, തൈര്, ഡെസേര്‍ട്ട്സ് തുടങ്ങിയവ 'ഈറ്റ് കപ്പിൽ' ഉപയോഗിക്കാം. 

കൃത്രിമമായ ലൈനിങ്ങുകളോ, കോട്ടിങ്ങുകളോ ഉപയോഗിക്കാത്തതിനാൽ, കപ്പിലെ പാനീയങ്ങളുടെ രുചിയിൽ മാറ്റം വരില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

Trending News