''ഞാനല്ല ബിജെപിയുടെ സൈറ്റ് ഹാക്ക് ചെയ്തത്''

സൈറ്റ് ഹാക്ക് ചെയ്തത് നെഹ്റുവാണെന്ന് പറഞ്ഞ് എലിയട്ട് നേരത്തെയും ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 

Last Updated : Mar 17, 2019, 05:09 PM IST
 ''ഞാനല്ല ബിജെപിയുടെ സൈറ്റ് ഹാക്ക് ചെയ്തത്''

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ തീയതികള്‍ പ്രഖ്യാപിച്ചിട്ടും തിരിച്ചെത്താതെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റിനെ പരിഹസിച്ച് ഫ്രഞ്ച് സെക്യൂരിറ്റി വിദഗ്ധനായ എലിയട്ട് ആള്‍ഡേഴ്സണ്‍. 

ബിജെപിയുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് അന്വേഷിക്കാന്‍ ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സുരക്ഷ ഏജന്‍സിയായ ലുസീഡൌസ്റ്റെച്ചിനെ നിയമിച്ചെന്നാണ് എലിയട്ട് ട്വീറ്റില്‍ കുറിച്ചിരിക്കുന്നത്. 

ഒപ്പം ബിജെപിയുടെ സൈറ്റ് ഹാക്ക് ചെയ്തത് താന്‍ അല്ലെന്നും എലിയട്ട് ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. 

സൈറ്റ് ഹാക്ക് ചെയ്തത് നെഹ്റുവാണെന്ന് പറഞ്ഞ് എലിയട്ട് നേരത്തെയും ബിജെപിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bjp.org ഹാക്ക് ചെയ്യപ്പെട്ടിട്ട്  11ദിവസങ്ങള്‍ പിന്നിട്ടു. 

'ഞങ്ങള്‍ ഉടന്‍ തിരിച്ചുവരും' എന്ന സന്ദേശമാണ് സൈറ്റില്‍ ഇപ്പോഴും കാണിക്കുന്നത്. മാര്‍ച്ച് 7 ചൊവ്വാഴ്ച രാവിലെ 11.30 മുതലാണ് സൈറ്റ് അപ്രത്യക്ഷമായത്. 

അതേസമയം, വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് മിനിറ്റുകള്‍ മാത്രമാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സൈറ്റിന്‍റെ അറ്റകുറ്റ പണികള്‍ നടക്കുകയാണിപ്പോളെന്നും എത്രയും പെട്ടന്ന്‍ സൈറ്റ് തിരികെയെത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

 

 

 

 

 

 

Trending News